സൗഹൃദം നടിച്ച് ബലാത്സംഗം: യുവാവ് ഒളിവിൽ കേസെടുത്ത പോലിസ് ഇരുട്ടിൽ തപ്പുന്നു

സ്വന്തം ലേഖകൻ

തലശ്ശേരി: നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ചക്കരക്കല്ല് യുവതിയെ എടക്കാട്ടേക്കുംതലശ്ശേരിയിലേക്കും ക്ഷണിച്ചു വരുത്തി ബന്ധുവീട്ടിലും  പാർക്കിലും ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം വഞ്ചിച്ചതായി പരാതി. വിദേശത്തേക്ക് പോവാൻ വിസക്ക് നൽകാനെന്ന പേരിൽ യുവതി യിൽ നിന്നും രണ്ടര പവൻ മാലയും 15000 രൂപയും വാങ്ങി യുവാവ് നാട്ടിൽ നിന്നും മുങ്ങുകയും ചെയ്തു.

ചക്കരക്കല്ലിലെ 22 കാരിയുടെ പരാതിയിൽ ആവർത്തിച്ചുള്ള ലൈഗിക പീഡനത്തിനും ദേഹോപദ്രവമേൽപിച്ചതിനും മുഴപ്പിലങ്ങാട് സ്വദേശിയായ മിസിരിയാ മൻസിലിൽ കെ.കെ.റുഫ്സിർ, ഉമ്മ സീനത്ത്, ഇളയുമ്മ മിസിരിയ, ഇവരുടെ ഭർത്താവ് നസീർ, റുഫ്സീസീറിന്റെ അമ്മാമൻ സക്കറിയ, സഹോദരി അർഫാന, സഹോദരൻ ജാബിർ എന്നിവരെ പ്രതിചേർത്ത് എടക്കാട് പോലീസും കോട്ടയ്ക്കടുത്തും പാർക്കിലും ബലാൽസംഗം ചെയ്തുവെന്നതിന് തലശ്ശേരി പോലീസും കേസെടുത്തു.

മുഴപ്പിലങ്ങാട് മഠത്തിനു സമീപത്തെ തറവാട് വീട്ടിലേക്ക് വിളിച്ചു വരുത്തി പ്രതി ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം അടുത്ത മുറിയിൽ നിന്നും മറ്റ് പ്രതികൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

LatestDaily

Read Previous

അമ്മയുടെ രോഗത്തിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്തു

Read Next

യുവാവ് ട്രെയിൻ തട്ടി മരിച്ചു