ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂര്‍: ചെറുവത്തൂരിലെദീപ ജ്വല്ലറി ജീവനക്കാരി പുതിയകണ്ടം എളാട്ട് വീട്ടില്‍ അംബിക യുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ചികിത്സിച്ച ഡോക്ടറുടെ പിഴവാണ് മരണകാരണം എന്നാരോപിച്ചാണ് പരാതി നല്‍കിയത്. മാര്‍ച്ച് 5നാണ് മംഗലാപുരത്തെഫാദര് മുള്ളേഴ്സ് ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അംബിക മരണപ്പെട്ടത്.
ഫെബ്രുവരി 24 നാണ് അംബികയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28 ന് ശസ്ത്രക്രിയ യിലൂടെ ഗര്‍ഭപാതം നീക്കം ചെയ്തു. പിന്നീട് മുറിയിലേക്ക് മാറ്റുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തദിവസം ഉച്ചക്ക് ഭക്ഷണം കഴിച്ചതോടെയാണ് അംബിക അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും ഗ്യാസ് ട്രബിളാണെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കുകയാണ് ചെയ്തത്.
എന്നാല്‍ ബന്ധുക്കളുടെ സമ്മർദ്ദത്തെതുടര്‍ന്ന് പരിശോധന നടത്തുകയും സ്കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു. സ്കാനിങ്ങിന് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനായി ഐസിയുവില്‍ പ്രവേശിപ്പിച്ച അംബിക മാര്‍ച്ച് അഞ്ചിന് രാവിലെ മരണപ്പെടുകയായിരുന്നു. ചികിത്സിച്ച ഡോക്ടറുടെ പിഴവിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നത്. ശസ്ത്രക്രിയക്കിടെ കുടലിനേറ്റ മുറിവ് കാരണം വിസര്‍ജ്യം ആന്തരിക അവയവങ്ങളില്‍ കലര്ന്ന്അണുബാധ ഉണ്ടായെന്നാണ് പരാതി. കുറ്റക്കാരായ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്നാണ് ബന്ധുക്കള്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്.