കൂട്ടബലാത്സംഗം; ഒരു പ്രതി കൂടി അറസ്റ്റിൽ

സ്റ്റാഫ് ലേഖകൻ

ബേക്കൽ : പ്രമാദമായ ഉദുമ പടിഞ്ഞാർ കൂട്ട ബലാത്സംഗക്കേസ്സിൽ ഒരു പ്രതിയെ കൂടി കണ്ണൂർ ക്രൈംബ്രാഞ്ച് ഇന്ന് അറസ്റ്റ് ചെയ്തു. ഉദു പടിഞ്ഞാർ താമസിക്കുന്ന പ്രവാസി യുവാവ് ഇജാസ് അഹമ്മദാണ് ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ ഇന്ന് പുലർച്ചെ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്.

ഉദുമ പടിഞ്ഞാറിലെ അബ്ദുൾ റഹിമാന്റെ മകനാണ് ഇരുപത്തിയൊമ്പതുകാരനായ ഇജാസ്. പ്രതിക്ക് വേണ്ടി ക്രൈം ബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ഇന്ന് രാവിലെ 10 മണിയോടെ ബേക്കൽ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പീഡനത്തിനിരയാക്കിയ യുവതി തിരിച്ചറിഞ്ഞു.

 ഇജാസിന്റെ അറസ്റ്റോടുകൂടി ഇൗ കൂട്ടബലാത്സംഗക്കേസ്സിൽ മൊത്തം 13 പ്രതികൾ അറസ്റ്റിലായി. കേസ്സിലെ മുഖ്യപ്രതി തുഫൈലടക്കം ഇനിയും 8 പേർ നാട്ടിലും ഗൾഫിലും ഒളിച്ചുകഴിയുകയാണ്. ക്രൈംബ്രാഞ്ചിന്റെ പിടിയിലായ ആറുപ്രതികൾ റിമാന്റിലാണ്. മുനീർ കെ.വി. അഷ്റഫ് പച്ചേരി, അബ്ദുൾ റഹിമാൻ, ഷെക്കീൽ കല്ലിങ്കാൽ, നൗഫൽ, സി.എം. സർഫറാസ് എന്നിവരാണ് ജയിലിൽ കഴിയുന്നത്.

 ഉദുമ സ്വദേശിനിയായ ഭർതൃമതിയെ ഉദുമ പടിഞ്ഞാറുള്ള ഭർതൃഗൃഹത്തിൽ നീണ്ട രണ്ടുവർഷക്കാലം ഫോണിൽ ഭീഷണിപ്പെടുത്തി അർദ്ധരാത്രി വാതിൽ തുറപ്പിച്ച് വീടിന്റെ ഒന്നാം നിലയിലുള്ള കിടപ്പുമുറിയിൽ പ്രതികൾ രണ്ടുവർഷത്തോളം തുടർച്ചയായി യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്സ്.

Read Previous

മദ്രസ്സ പീഡനക്കേസ്സിൽ ഇരകൾ കോടതിയിൽ മൊഴിമാറ്റി

Read Next

അതിഥിത്തൊഴിലാളികൾ കഞ്ചാവുമായി പിടിയിൽ