അതിഥിത്തൊഴിലാളികൾ കഞ്ചാവുമായി പിടിയിൽ

സ്വന്തം ലേഖകൻ

പടന്ന: അതിഥിത്തൊഴിലാളികൾ കഞ്ചാവും നിരോധിത ലഹരിമരുന്നുമായി പിടിയിൽ. ഇന്നലെ വൈകുന്നേരം 3.45-ന് ചന്തേര എസ്ഐ, എം.വി. ശ്രീദാസിന്റെ നേതൃത്വത്തിൽ എടച്ചാക്കൈ ഒക്കോക്കടവ് റോഡ് ജംഗ്ഷനിലാണ് പശ്ചിമബംഗാൾ സ്വദേശികളായ മൂന്ന് യുവാക്കളെ 1.200 കിലോഗ്രാം കഞ്ചാവും 48 പായ്ക്കറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി പിടികൂടിയത്.

എടച്ചാക്കൈ വാടക ക്വാർട്ടേഴ്സിൽ താമസക്കാരും പശ്ചിമബംഗാൾ അമെയ്പൂർ ബീർഭൂമിലെ അഷ്റഫിന്റെ മകനുമായ ലാൽചന്ത് 35, നാസർ ഷേയ്ക്കിന്റെ മകൻ അബ്ദുൾ റസാഖ് 25, അമൽ ഷെയ്ഖിന്റെ മകൻ ഷമീർ ഷെയ്ഖ് 40 എന്നിവരെയാണ് ചന്തേര പോലീസ് കഞ്ചാവും നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി പിടികൂടിയത്. പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പോലീസ് ഓടിച്ച് പിടികൂടുകയായിരുന്നു. മൂവർക്കുമെതിരെ ചന്തേര പോലീസ് കേസ്സെടുത്തു.

Read Previous

കൂട്ടബലാത്സംഗം; ഒരു പ്രതി കൂടി അറസ്റ്റിൽ

Read Next

കേന്ദ്ര സര്‍വകലാശാല ആര്‍ എസ് എസിന്റെ കാര്യാലയമായി മാറി: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.