മോഷണശ്രമത്തിനിടെ തമിഴ്നാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മോഷണശ്രമത്തിനിടെ മോഷ്ടാവിനെ വീട്ടുടമസ്ഥനും നാട്ടുകാരും ചേർന്ന് കയ്യോടെ പിടികൂടി പോലീസിന് ൈകമാറി. ഇന്നലെ പുലർച്ചെ 2-30 മണിക്ക് കൊളവയലിലെ കെ. റാഷിദിന്റെ ഉടമസ്ഥതയിലുള്ള അമീർ മൻസിലിലാണ് മോഷണ ശ്രമം നടന്നത്.

പുലർച്ചെയോടെ കൊളവയലിലെത്തിയ മോഷ്ടാവ് വീടിന്റെ 2-ാം നിലയിൽ കയറി വാതിലിന്റെ പൂട്ട് പൊളിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉറക്കമെഴുന്നേറ്റതോടെയാണ് മോഷണശ്രമം കണ്ടെത്തിയത്. കോയമ്പത്തൂർ കാരമടൈയിൽ റോഡ് അളങ്കൊമ്പിലെ മാരിമുത്തുവിന്റെ മകൻ എം. ഷൺമുഖനാണ് 60, കൊളവയലിലെ വീട്ടിൽ മോഷണശ്രമം നടത്തിയത്. ഇയാളെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി ഹോസ്ദുർഗ്ഗ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.

LatestDaily

Read Previous

പെട്ടിക്കടയിൽ നിന്നും കഞ്ചാവ് പിടികൂടി

Read Next

പോലീസ് തുണച്ചു; ഹൈറുന്നീസ ഹാപ്പി