കെ.പി.വി.യു. സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്‌ :  കേരളാ ഫോട്ടോ ഗ്രാഫേഴ്‌സ്‌ആന്റ്‌ വീഡിയോ ഗ്രാഫേഴ്‌സ്‌ യൂണിയൻ(സിഐടിയു) തൊഴിൽ മേഖലയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽനേടിയെടുത്ത വളർച്ചയും കരുത്തും വിളംബരം ചെയ്‌ത പ്രകടനവും പൊതുസമ്മേളനത്തോടും കൂടി മൂന്നാമത്‌ സംസ്ഥാന സമ്മേളനത്തിന്‌  കാഞ്ഞങ്ങാട്ട്‌ തുടക്കമായി .  കോട്ടച്ചേരി യിൽ നിന്നാരംഭിച്ച പ്രകടനത്തിന്‌മുന്നിൽ പഞ്ചവാദ്യസംഘവും തൊട്ടുപിന്നിൽ മുത്തുകൂടകളും യൂണിയന്റെ  സംസ്ഥാന നേതാക്കൾ   അണിനിരന്നു. തൊട്ടുപിന്നിൽ വിവിധ ജില്ലകളിലെബാനറിനുകിഴിൽ  പ്രവർത്തകർ അണിനിരന്നു.

പ്രകടനത്തിന്‌ അഭിവാദ്യമാർപ്പിച്ച്‌ സിഐടിയു ജില്ലാകമ്മറ്റി, ഓട്ടോറിക്ഷതൊഴിലാളിയുണിയൻ,ചുമട്ടുതൊഴിലാളിയൂണിയൻ, കർഷകസംഘം , കെഎസ്‌കെടിയു ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ തുടങ്ങിയ സംഘടനകളും പ്രകടത്തിൽ  അണിനിരന്നു യൂണിയൻ സംസ്ഥാന നേതാക്കളായ അനിൽ കോട്ടയം എൻ ആർ ഉമനാഫ്‌, ഹക്കീം മണ്ണാർക്കാട്‌, ലിജുഎം അച്യുതൻ, ക്രിസ്‌റ്റഫർപാടി, സംഘാടകസമിതി നേതാക്കളായ കാറ്റാടികുമാരൻ, എ മാധവൻ , വി വി പ്രസന്നകുമാരി,  കെ വി രാഘവൻ , കെ മോഹനൻ കനകാംബരൻ, കെ ബാബു, ഹരിഷ്‌കുഞ്ഞികൊച്ചി, കെ അജയൻ പി സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി.

ടൗൺഹാൾ പരിസരത്തെ ടൗൺ സ്‌ക്വയറിൽ തയ്യാറാക്കിയ ഡാനീഷ്‌ സിദ്ദീഖ്‌ നഗറിൽ സ്വാഗത ഗാനം , യക്ഷഗാനം എന്നിവയുടെ അവതരണത്തിനുശേഷം  നടന്ന പൊതുസമ്മേളനം  സിപിഐഎം കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു. സംഘാടകസമിതി ചെയർമാൻ വി വി രമേശൻ അധ്യക്ഷനായി.   ഫോട്ടോഗ്രാഫി മൽസര വിജയികൾക്ക്‌  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്‌ണൻ സമ്മാനങ്ങൾ വിതരണം ചെയ്‌തു .

സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബുഎബ്രഹാം  സപ്ലിമെന്റ്‌ പ്രകാശനം ചെയ്‌തു  സിഐടിയു സംസ്ഥാന  സെക്രട്ടറിമാരായ കെഎൻ ഗോപി നാഥ്‌ , ടി കെ രാജൻ, , യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ വി ശശികുമാർ,   സെക്രട്ടറി ബൈജു ഓമല്ലുർ,കെ രാജ്‌മോഹൻ, പി കെ നിഷാന്ത്‌ എന്നിവർ സംസാരിച്ചു.

 ജനറൽ കൺവീനർ വി സുരേഷ്‌ സ്വാഗതം പറഞ്ഞു തുടർന്ന്‌ വിവിധ കലാപരിപാടകളും അരങ്ങേറി.  ഇന്ന്‌ രാവിലെ വ്യാപാരഭവനിൽ ആരംഭിച്ച  പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്തു.  222 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.

LatestDaily

Read Previous

പോലീസ് തുണച്ചു; ഹൈറുന്നീസ ഹാപ്പി

Read Next

മദ്രസ്സ പീഡനക്കേസ്സിൽ ഇരകൾ കോടതിയിൽ മൊഴിമാറ്റി