പെട്ടിക്കടയിൽ നിന്നും കഞ്ചാവ് പിടികൂടി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കോട്ടച്ചേരി നയാബസാറിന് സമീപത്തെ പെട്ടിക്കടയിൽ നിന്നും പോലീസ് കഞ്ചാവ് പിടികൂടി.  ഹോസ്ദുർഗ്ഗ് എസ്ഐ, വി. മോഹനന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് നഗര മധ്യത്തിലെ പെട്ടിക്കടയിൽ നിന്നും 17.520 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

മാലക്കല്ല് ചെറക്കോട്ടെ മത്തായിയുടെ മകനും അതിഞ്ഞാൽ നഫീസ ക്വാർട്ടേഴ്സിലെ താമസക്കാരനുമായ എം.എം. പൈലിയുടെ 62, ഉടമസ്ഥതയിലുള്ള പെട്ടിക്കടയിൽ നിന്നാണ് പോലീസ് കഞ്ചാവ് കണ്ടെടുത്തത്.  ഇന്നലെ വൈകുന്നേരം 5-40-നാണ് കടയിൽ പോലീസ് പരിശോധനയ്ക്കെത്തിയത്. സംഭവത്തിൽ പൈലിക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.

Read Previous

വഖഫ് ബോർഡിനെ വെല്ലുവിളിച്ച്  നീലേശ്വരം ജമാഅത്ത് ഭാരവാഹികൾ

Read Next

മോഷണശ്രമത്തിനിടെ തമിഴ്നാട് സ്വദേശി പിടിയിൽ