വഖഫ് ബോർഡിനെ വെല്ലുവിളിച്ച്  നീലേശ്വരം ജമാഅത്ത് ഭാരവാഹികൾ

സ്വന്തം ലേഖകൻ

നീലേശ്വരം : നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ തർബ്ബിയത്തുൽ പള്ളി ഏറ്റെടുത്തതായുള്ള വഖഫ് ബോർഡിന്റെ നോട്ടീസ് ജമാഅത്ത് ഭാരവാഹികൾ കീറിയെറിഞ്ഞു.  ഇന്ന് പുലർച്ചെയാണ് വഖഫ്ബോർഡ് പള്ളി നോട്ടീസ് കീറിക്കളഞ്ഞ നിലയിൽ കണ്ടെത്തിയത്. തർബ്ബീയത്തുൽ ഇസ്്ലാം സഭയുടെ ജമാഅത്ത് കമ്മിറ്റി നടത്തിയ പള്ളി നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് വഖഫ് ബോർഡ് പള്ളി ഏറ്റെടുത്തത്.

തർബ്ബീയത്തുൽ പള്ളി ജമാഅത്ത് ഭരണസമിതി പിരിച്ച് വിട്ടുകൊണ്ട് മാർച്ച് 15-നാണ് വഖഫ്ബോർഡ് ഉത്തരവിട്ടത്. പള്ളിക്കമ്മിറ്റി പ്രസിഡണ്ട് സി.കെ. അബ്ദുൾ ഖാദർ ഹാജി, സിക്രട്ടറി ടി. സുബൈർ, ഖജാൻജി, സി.എച്ച്. റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പള്ളി നിർമ്മാണം നടന്നത്. പള്ളി നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വഖഫ് ബോർഡിൽ ജമാഅത്ത് നിവാസികൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്.

പള്ളി ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തുവെങ്കിലും, ജമാഅത്ത് ഭാരവാഹികൾ പള്ളിയുടെ താക്കോൽ വഖഫ് ബോർഡ് റിസീവർക്ക് കൈമാറാതെ മുങ്ങി. പള്ളി നിർമ്മാണം സംബന്ധിച്ചുള്ള കണക്കുകളോ, ജമാഅത്തിന്റെ കണക്കുകളോ മിനുട്ട്സ് ബുക്കോ വഖഫ് ബോർഡിന് കൈമാറാൻ സി.കെ. അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഇതുവരെ തയ്യാറായിട്ടില്ല. ജുഡീഷ്യൽ അധികാരമുള്ള വഖഫ് ബോർഡിന്റെ ഉത്തരവ് പരസ്യമായി ലംഘിച്ചാണ് ജമാഅത്ത് ഭാരവാഹികൾ മുങ്ങി നടക്കുന്നത്.

LatestDaily

Read Previous

അമ്മയ്ക്കും കുഞ്ഞിനും ശാപമോക്ഷം; ഒ.പിയും 31 മുതൽ ചികിത്സയും ആരംഭിക്കും

Read Next

പെട്ടിക്കടയിൽ നിന്നും കഞ്ചാവ് പിടികൂടി