ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ:ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കി കേരളത്തിനും ഇന്ത്യക്കും അഭിമാനമായിരിക്കുയാണ് തൃക്കരിപ്പൂർ സ്വദേശി മസൂദ് മുഹമ്മദ് 34, ബെംഗളൂരു എംപയർ ഹോട്ടൽ ഗ്രൂപ്പ് ഡയറക്ടർ കൂടിയാണ് യുവാവ്.
ലോകത്തിലെ ഒറ്റക്ക് നിൽക്കുന്ന ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പർവ്വത്തിന്റെ ഉയരം 19340 അടി (5895 മീറ്റർ)യാണ്.നാലു മാസത്തിലധികമുള്ള കഠിനമായ പരിശീലനത്തിന്ന് ശേഷം മാർച്ച് ഒന്നാം തീയതി ജർമൻകാരനായ സുഹൃത്ത് മാനുവലിന്റെ കൂടെ സാഹസിക യാത്ര ആരംഭിച്ച മസൂദ് മാർച്ച് ഒമ്പതാം തീയതി കൊടുമുടിയിൽ എത്തി.
പർവ്വതത്തിന്റെ അടിത്തട്ടിൽ നിന്നും കൊടുമുടിയിൽ മുകളിൽ എത്താൻ ആറര ദിവസങ്ങൾ എടുത്തു. തിരിച്ചിറങ്ങാൻ ഒന്നര ദിവസവും. ആകെ എട്ട് ദിവസം.മൊത്തം 70 കിലോമീറ്റർ ദൂരമാണ് കയറാനും ഇറങ്ങാനും കൂടി നടന്ന് തീർത്തത്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 12 പേരടങ്ങുന്ന സംഘം മുപ്പതിലധികം തദ്ദേശിയരായ പോർട്ടർമാരുടെ സഹായത്തോടെയാണ് മല കയറ്റം പൂർത്തിയാക്കിയത്.
താഴെ നിന്ന് പർവതവത്തിന്റെ മുകളിൽ എത്തുമ്പോഴേക്കും വിവധ തരത്തിലുള്ള അഞ്ച് ഭൂപ്രകൃതിയും കാലാവസ്ഥയും താണ്ടിയിരുന്നു. കിളിമഞ്ചാരോ കൊടുമുടിയുടെ മുകളിലെ താപനില പൂജ്യത്തിന് താഴെ -20 ഡിഗ്രിയിൽ ആയിരുന്നുവെന്ന് മസൂദ് പറഞ്ഞു. തൃക്കരിപ്പൂർ സ്വദേശികളായ കെ. പി. സി. മുഹമ്മദ്, സി. കദീജ ദമ്പതികളുടെ മകനാണ്.