ലാബ് ടെക്നിഷ്യൻ  ട്രെയിൻ തട്ടി മരിച്ചു

മഞ്ചേശ്വരം: മംഗൽപാടി താലൂക്ക് ആശുപത്രിയിലെ ലാബ് ടെക്നിഷ്യൻ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ ജനാർദ്ദനന്റെ മകൾ പി .ഐശ്വര്യയെയാണ് 27, ഇന്നലെ വൈകീട്ട് ഉപ്പള റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയാണ്. ഭർത്താവ് വിപിൻ ഓർച്ച സ്വദേശിയാണ്. നീലേശ്വരം   ദേവൻ ആർട്സിലെ ജീവനക്കാരനാണ് മാതാവ്: ശോഭ.  മകൾ: ആഷിബ (3 വയസ്) സഹോദരങ്ങൾ: ആദിത്യ, അഭിരാജ്.

Read Previous

ശരീരഭാഗങ്ങളില്‍ സ്പര്‍ശനം, വാട്ട്‌സാപ്പിൽ സന്ദേശം; അധ്യാപകനെതിരെ വിദ്യാര്‍ഥിനികളുടെ പരാതി

Read Next

20 മില്യൺ ഫോളോവേഴ്സ്; ദക്ഷിണേന്ത്യന്‍ നടന്മാരെ പിന്നിലാക്കി അല്ലു അര്‍ജുന്‍