ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുമ്പള : അധ്യാപകനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ തുടർ നടപടികളുണ്ടായിട്ടില്ല. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ട് വിദ്യാർഥിനികളാണ് അധ്യാപകനെതിരെ പരാതിയുന്നയിച്ചത്. ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും വാട്ട്സാപ്പിൽ സന്ദേശമയക്കുകയും ചെയ്തുവെന്നാണ് പരാതി.
സ്കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിൽ നിന്നാണ് അധ്യാപകനെതിരെ ആദ്യ പരാതി ലഭിച്ചത്. സ്കൂൾ കൗൺസിലർക്ക് പിന്നീട് എട്ട് വിദ്യാർഥിനികളുടെ പരാതി ലഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ പ്രഥമാധ്യാപികയുടെ ചുമതലയുള്ള അധ്യാപിക ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. സ്റ്റേഷനിൽ നിന്ന് വനിതാ പോലീസെത്തി സംഭവം അന്വേഷിച്ചുവെന്നല്ലാതെ തുടർനടപടികളുണ്ടായില്ല. അധ്യാപകനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ് എഫ്ഐയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.