ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പെരിങ്ങോം . വാഹന പരിശോധനയ്ക്കിടെ മോഷ്ടാക്കൾ പെരിങ്ങോം പോലീസിന്റെ പിടിയിലായി. തമിഴ്നാട് ദന്തകാരം കൊപ്പം ഗേസ് സ്ട്രീറ്റിലെ കുപ്പുസ്വാമിയുടെ മകൻ മണികണ്ഠൻ 30, തെങ്കാശി ബുസിപ്പാൻ സ്ട്രീറ്റിലെ അരുണാചലത്തിന്റെ മകൻ പുഷ്പരാജ് 45, എന്നിവരെയാണ് രാത്രി കാല വാഹന പരിശോധനക്കിടെ ഇന്ന് പുലർച്ചെ 12.30 മണിയോടെ മാത്തിൽ വടവന്തൂരിൽ പെരിങ്ങോം എസ്.ഐ.എൻ.പി.രാഘവൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ചിറ്റാരിക്കാൽ സ്റ്റേഷൻ പരിധിയിൽ നല്ലോം പുഴയിൽ നിന്നും കെ .എസ് .ഇ.ബി.യുടെ കേബിളുകൾ വ്യാപകമായി മോഷ്ടിച്ച് ഗുഡ്സ് ഓട്ടോയിൽ കടത്തികൊണ്ടു പോകുന്ന സംഘമാണ് പെരിങ്ങോം പോലീസിന്റെ പിടിയിലായത്. മോഷ്ടാക്കളെ ചിറ്റാരിക്കാൽ പോലീസിന് കൈമാറി. കെ എസ് ഇ.ബി സെക്ഷൻ ഓഫീസ് എഞ്ചിനീയറുടെ പരാതിയിൽ കേസെടുത്ത ചിറ്റാരിക്കാൽ പോലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു