Breaking News :

കാണാതായ യുവാവ്  തൂങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: പെരിയയിൽ നിന്ന് വീടുവിട്ട യുവാവിനെ തൃക്കരിപ്പൂർ ഒളവറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിയ നാലേക്കറ അള്ളറട ഹൗസിൽ ഏ.വി. സുകുമാരന്റെയും രാധയുടെയും മകൻ എ.വി. സുജേഷിനെയാണ് 33, ഒളവറ കള്ളുഷാപ്പിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കശുമാവിൽ കെട്ടിത്തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

സുജേഷിനെ കാണാനില്ലെന്ന പരാതിയിൽ ബേക്കൽ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവാവിനെ ഒളവറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പയ്യന്നൂരിൽ കണ്ടെത്തിയതിനെത്തുടർന്ന് പോലീസും ബന്ധുക്കളും പയ്യന്നൂരിലെ ലോഡ്ജുകളിൽ അന്വേഷണം നടത്തിയിരുന്നു. മൃതദേഹം ചന്തേര എസ്ഐ, മനോജ് പൊന്നമ്പാറയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.സഹോദരങ്ങൾ: സുമിത, സുജിത.

Read Previous

വാഹന പരിശോധനയ്ക്കിടെ മോഷ്ടാക്കൾ പിടിയിൽ

Read Next

ജയചന്ദ്രൻ ചികിത്സാ സഹായം