യുവാവ് കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പുല്ലൂർ – പെരിയ പഞ്ചായത്ത് മുൻ അംഗവും കോട്ടച്ചേരി മാർക്കറ്റിംഗ് സൊസൈറ്റി സുരക്ഷാ ജീവനക്കാരനുമായ കൊടവലം എടമുണ്ടയിലെ സി. അശോകൻ, 49 കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ ജോലിക്ക് പുറപ്പെട്ട അശോകൻ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുല്ലൂർ കൊടവലം എടമുണ്ടയിലെ തെയ്യം കലാകാരൻ രാമന്റെയും  കല്ല്യാണിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: രാജേഷ്, സ്വപ്ന, ഉഷ, കാർത്ത്യായനി.

Read Previous

റെയിൽവെ ഭക്ഷണ വില വർധന പ്രാബല്യത്തിൽ

Read Next

ആന്ധ്രാപ്രദേശിൽ വിപുലമായി ക്ഷേത്രനിര്‍മാണം ആരംഭിച്ചുവെന്ന് സംസ്ഥാന സർക്കാർ