സലൂൺ ഉടമ ആദിശങ്കരൻ അന്തരിച്ചു

കാഞ്ഞങ്ങാട്: ഡീലക്സ് ബാർബർ സലൂൺ ഉടമ അജാനൂർ തുളുച്ചേരിയിൽ താമസിക്കുന്ന ആദിശങ്കരൻ അന്തരിച്ചു. പ്രായം 70. ഇന്നലെ വൈകുന്നേരം 3 മണിയോടെ സ്വന്തം വീട്ടിലാണ് മരണം. തമിഴ്നാട് പുതുക്കോട്ട ജില്ലയിൽ അറനാഗി സുബ്ബയ്യ അമ്മാക്കണ്ണ് ദമ്പതികളുടെ മകനാണ്.

പതിനഞ്ചാം വയസ്സിൽ കാഞ്ഞങ്ങാട്ടെത്തിയ ആദിശങ്കരൻ മൂത്ത സഹോദരൻ ഗംഗാധരൻ കോട്ടച്ചേരി ടൗണിൽ നടത്തിയിരുന്ന ഡീലക്സ് സലൂണിൽ ചേരുകയായിരുന്നു. നിലവിൽ കോട്ടച്ചേരി ടൗണിലും തെക്കേപ്പുറത്തും പുതിയകോട്ടയിലും  ആദിയുടെ സലൂണുകൾ പ്രവർത്തിക്കുന്നുണ്ട്.

ഭാര്യ പ്രേമ ചെന്നൈ അടയാർ സ്വദേശിനി. മക്കൾ: വിജയകുമാർ (ഗസ്റ്റ് അധ്യാപകൻ), വിനോദ് കുമാർ (ഡീലക്സ് സലൂൺ), വിവേക് കുമാർ (ബേക്കൽ ക്ലബ്ബ് ജീവനക്കാരൻ). മരുമക്കൾ: ത്രിസന്ധ്യ കണ്ടോന്താർ (പ്ലസ്ടു അധ്യാപിക കടന്നപ്പള്ളി ഹയർസെക്കണ്ടറി സ്കൂൾ), വിമല (അധ്യാപിക ദേലമ്പാടി ജിഎച്ച്എസ്). മരണ വിവരമറിഞ്ഞ് നിരവധി പേർ  വീട്ടിലെത്തി അനുശോചനമറിയിച്ചു. തുളുച്ചേരി പൊതുശ്മശാനത്തിൽ സംസ്ക്കാരിച്ചു.

LatestDaily

Read Previous

നടൻ പ്രൊഡക്ഷൻ കൺട്രോളറെ തല്ലി

Read Next

ചീമേനി മോഷ്ടാവ് കാഞ്ഞങ്ങാട് സ്വദേശി