ആക്രമണത്തിനിരയായ യുവാവിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു

സ്വന്തം ലേഖകൻ

പടന്ന : കാറുകൾ തമ്മിൽ ഉരസിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ നാലം ഗ സംഘത്തിന്റെ മർദ്ദനമേറ്റ യുവാവിന് ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. എടച്ചാക്കൈ റഹ്മാനിയ മൻസിലിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ വി.കെ. സുറൂർ മുഹമ്മദാണ് 36, ഹതഭാഗ്യൻ. ഫെബ്രുവരി 20-ന് എടച്ചാക്കൈ കൊക്കോക്കടവിലാണ് കാറുകൾ തമ്മിൽ ഉരസിയതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സുറൂർ മുഹമ്മദിന് ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നത്.

മർദ്ദനത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ യുവാവ് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സുറൂറിനെ മർദ്ദിച്ചവർക്കെതിരെ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത നരഹത്യാശ്രമക്കേസ്സിൽ പയ്യന്നൂർ തായിനേരിയിലെ എം.ടി.പി. റംഷാദ്, പടന്ന കാന്തിലോട്ടെ എൽ.കെ. ബാദുഷ എന്നിവർ റിമാന്റിലാണ്.

റംഷാദിന്റെ കാറുമായി സുറൂറിന്റെ കാർ ഉരസിയത് സംബന്ധിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. മർദ്ദനമേറ്റ് സുറൂർ മുഹമ്മദിന്റെ കണ്ണിന്റെ ഞരമ്പുകൾക്ക് സാരമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. ഇടതുകണ്ണിന്റെ കാഴ്ച ശക്തിയും ഭാഗികമായി നഷ്ടപ്പെട്ടു.

സുറൂറിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ 2 പേർ ഒളിവിലാണ്. കേസിലെ ബാക്കി പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് സുറൂറും ബന്ധുക്കളും ഇന്നലെ തൃക്കരിപ്പൂരിൽ വാർത്താ സമ്മേളനം നടത്തിയിരുന്നു. വാർത്താ സമ്മേളനത്തിൽ സുറൂറിനൊപ്പം ബന്ധുക്കളായ ഹനീഫഹാജി, ഇബ്രാഹിംകുട്ടി, ഖാലിദ്, ഖാത്തിം എന്നിവരും പങ്കെടുത്തു.

LatestDaily

Read Previous

മദ്രസ്സ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച  ഉസ്താദുമാർ മുങ്ങി

Read Next

ലീഗ് അടിത്തറ ബലപ്പെടുത്തും: കല്ലട്ര മാഹിൻ ഹാജി