ഓപ്പറേഷൻ പി. ഹണ്ട് ; 15 ഫോണുകൾ പിടികൂടി, കുട്ടികളുടെ ലൈംഗികത തിരഞ്ഞ 15 പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഇന്റർ നെറ്റിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തിരയുകയും പങ്കിടുകയും ചെയ്യുന്നവർക്കായി സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി. ഹണ്ടിൽ കാസർകോട് ജില്ലയിൽ നിന്നും 15 മൊബൈൽ ഫോണുകൾ പിടികൂടി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കായുള്ള പ്രത്യേക പരിശോധനയിലാണ് 15 മൊബൈൽ ഫോണുകൾ പിടികൂടിയത്.

ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഐ.ടി. ആക്ട്, പോക്സോ വകുപ്പ് എന്നിവ ചേർത്ത് 19 കേസുകൾ റജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി. ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2 പേർക്കെതിരെയാണ് ഐ.ടി. ആക്ട് പ്രകാരം കേസെടുത്തത്.

ഇട്ടമ്മൽ, അൽഅനീസ് മൻസിലിൽ എം. അഹമ്മദിന്റെ മകൻ സി.എം. മൊയ്തീൻകുഞ്ഞി 59, ചിത്താരി മുക്കൂട് ജാസ്മിൻ മൻസിലിൽ മുഹമ്മദ് ഹാജിയുടെ മകൻ  എം. ഹസിനാർ 63, എന്നിവരെയാണ് ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തെരഞ്ഞതിന് ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെകടർ. കെ. പി. ഷൈനിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കളനാട്, കട്ടക്കാൽ സഹൽ മഹലിലെ ഹസൈനാറുടെ മകൻ മുഹമ്മദ് നൗഷീർ 21, ചെമ്പിരിക്ക തെരുവത്ത് മൻസിലിൽ അബ്ദുള്ളക്കുഞ്ഞിയുടെ മകൻ മുഹമ്മദ് ആത്തിക്ക് 30, എന്നിവരുടെ ഫോണുകൾ മേൽപ്പറമ്പ് ഐ.പി. ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു.

വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ റഹ്മത്ത് നഗർ റംസീന ക്വാർട്ടേഴ്സിലെ അബ്ദുൾ റഹ്മാന്റെ മകൻ സി.ഏ. അബൂബക്കർ സഹീറിന്റെ 20, ഫോൺ പോലീസ് പിടിച്ചെടുത്തു. കാസർകോട്ട് ചേരംങ്കൈ കടപ്പുറം ഹസീന മൻസിലിൽ കുഞ്ഞാമുവിന്റെ മകൻ ജമാലുദ്ദീന്റെ ഫോൺ കാസർകോട് പോലീസ് പിടിച്ചെടുത്തു. കുമ്പളയിൽ ഹിരണ്യപ്പദവ് ബേക്കൂരിലെ കൊഗ്ഗുവിന്റെ മകൻ ബാലകൃഷ്ണൻ, മൊഗ്രാൽ എം. എം. മസ്ജിദിന് സമീപത്തെ എസ്.എം. മുഹമ്മദ് മുനീർ എന്നിവരുെട ഫോണുകൾ കുമ്പള പോലീസ് പിടിച്ചെടുത്തു.

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 4 പേരുടെ ഫോണുകളാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ, പി. നാരായണൻ, എം.വി.ശ്രീദാസ് എന്നിവരടങ്ങുന്ന സംഘം പിടിച്ചെടുത്തത്. ഉദിനൂർ പെരിയോത്ത് ഇ.എസ്.ഏ. ഹൗസിൽ അബ്ദുൾ റഹ്മാന്റെ മകൻ സുഹൈൽ നങ്ങാരത്ത് , ഇടയിലക്കാട് കിഴക്കേവീട്ടിൽ കെ.വി. ഭരതന്റെ മകൻ ആദർശ്.കെ.വി. 27, പിലിക്കോട് മടിവയലിലെ കണ്ണന്റെ മകൻ പി. നിധിൻ, ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ നാരായണന്റെ മകൻ മിഥുൻ എം.വി. എന്നിവരുടെ ഫോണുകളാണ് ചന്തേര പോലീസ് പിടിച്ചെടുത്തത്.

ബേഡകത്ത് മുന്നാട് വട്ടന്തട്ടയിലെ ഉണ്ടച്ചിയുടെ മകൻ യു. വിജേഷിന്റെ 37, മൊബൈൽ ഫോൺ ബേഡകം പോലീസ് പിടിച്ചെടുത്തു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആദൂർ പടിയത്തടുക്ക പാമ്പാടി ഹൗസിൽ അബ്ദുള്ളയുടെ മകൻ ഇബ്രാഹിം ഖലീലിനെതിരെ 42, പോക്സോ, ഐ.ടി. വകുപ്പുകൾ ചേർത്താണ് ബേഡകം പോലീസ് കേസെടുത്തത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞതിന് പോക്സോ ചുമത്തപ്പെട്ട ഏക കേസ്സാണിത്. ഇദ്ദേഹത്തിന്റെ ഫോൺ ആദൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളങ്കോട് റഹ്മത്ത് നഗർ, പൊയ്യിൽ ഹൗസിൽ അബൂബക്കറിന്റെ മകനും മുള്ളേരിയയിലെ ഹോട്ടൽ തൊഴിലാളിയുമായ കെ. അബ്ദുൾ ഖാദറിന്റെ 27, ഫോൺ ആദൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പി. ഹണ്ടിന്റെ ഭാഗമായി ആദൂരിലെ ഇബ്രാഹിം ഖലീൽ 42, മഞ്ചേശ്വരം തുമിനാട്ടിലെ ഫർവേസ് 24, എന്നിവർ അറസ്റ്റിലായി.

Read Previous

ഖർഗെയെ ഗാന്ധി കുടുംബം അപമാനിച്ചു, പ്രസിഡന്റ് പദവി പേരിന് മാത്രം: പ്രധാനമന്ത്രി

Read Next

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ മേയ് 20ന് ഹാജരാവണം