ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബേക്കൽ : പാലക്കുന്നിലെ പൊതു പ്രവർത്തകൻ മൂസ്സ പാലക്കുന്നിനെ മർദ്ദിച്ച ഉദുമ ഗ്രാമപഞ്ചായത്ത് സിക്രട്ടറി ദേവദാസിനെതിരെ മർദ്ദനമേറ്റ മൂസ്സ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്കും ബേക്കൽ പോലീസിനും പരാതി നൽകി. ഫിബ്രവരി 20-ന് പാലക്കുന്ന് ഭരണി മഹോത്സവ ദിവസം രാത്രി 10 മണിക്ക് ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പഞ്ചായത്ത് സിക്രട്ടറി ദേവദാസ് തന്നെ മറ്റുള്ളവരുടെ മുന്നിലിട്ട് മർദ്ദിച്ചതെന്ന് മൂസ്സയുടെ പരാതിയിൽ പറയുന്നു.
ഉദുമ ഗ്രാമപഞ്ചായത്തിലെ ഏതാനും ജീവനക്കാരും പള്ളിക്കര പഞ്ചായത്തിലെ ജീവനക്കാരി ജ്യോതിയും ഉദുമ പഞ്ചായത്തിലെ ജീവനക്കാരൻ മഹേഷിന്റെയും മുന്നിലിട്ടാണ് സിക്രട്ടറി ദേവദാസ് തന്നെ മർദ്ദിച്ചതെന്ന് മൂസ്സയുടെ പരാതിയിൽ പറയുന്നു. പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ ”നീ കേസ്സ് കൊടുക്കുമല്ലേടാ” എന്ന് അട്ടഹസിച്ചുകൊണ്ടാണ് ദേവദാസ് തന്നെ മർദ്ദിച്ചതെന്ന മൂസ്സ പറയുന്നു.
മുൻ ഗ്രാമപഞ്ചായത്ത് അംഗമായ വ്യക്തിക്കെതിരെ മൂസ്സ പത്തുവർഷം മുമ്പ്, മാങ്ങാട് പ്രദേശത്ത് നടന്ന കയ്യേറ്റം സംബന്ധിച്ച്പരാതി നൽകിയിരുന്നു. ഇതിന് പുറമെ പാലക്കുന്നിലെ ഒരു മാർജിൻ ഫ്രീ കടയിൽ പഞ്ചായത്ത് സിക്രട്ടറിയും മറ്റും കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം പത്രത്തിൽ വന്നതിന് പിറകിൽ മൂസ്സയാണെന്ന് തെറ്റിദ്ധരിച്ചതുമാണ് മൂസ്സയെ പരസ്യമായി തല്ലാൻ പഞ്ചായത്ത് സിക്രട്ടറിയെ പ്രേരിപ്പിച്ചത്.