പ്രിൻസിപ്പാളിന്റ പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസ്സ്

സ്വന്തം ലേഖകൻ

കാസർകോട് : കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ കയറി ഘൊരാവോ നടത്തുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ 60 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കാസർകോട് പോലീസ് കേസെടുത്തു. കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പാൾ പെരുമ്പള ബേണൂർ തണലിലെ ഡോ. എം. രമയുടെ 54, പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ഇമ്മാനുവൽ, ബിപിൻരാജ്, പൂജ, സ്നിഗ്ദ, ജ്യോതിഷ, സുജന്യ, അക്ഷയ്, വിപിൻരാജ്, ഭഗത്, ഭരത്, കണ്ടാലറിയാവുന്ന 50 പേർ എന്നിങ്ങനെ 60 പേർക്കെതിരെ കാസർകോട് പോലീസ് കേസെടുത്തത്.

കോളേജിലെ കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ ചെന്ന എസ്എഫ്ഐ പ്രവർത്തകരെ പ്രിൻസിപ്പാൾ അവരുടെ ഓഫീസ് മുറിയിൽ  പൂട്ടിയിട്ടിരുന്നു. ഇതേത്തുടർന്നുണ്ടായ സംഘർഷമാണ് പരാതിക്ക് കാരണം. കോളേജ് വിദ്യാർത്ഥിയെ കാലുപിടിച്ച് മാപ്പു പറയിച്ചതിലൂടെ എം. രമ വിവാദത്തിലായിരുന്നു.

LatestDaily

Read Previous

കോട്ടിക്കുളം ജമാഅത്ത്  അഴിമതി: മുൻ ഭാരവാഹികൾക്കെതിരെ വഖഫ് നോട്ടീസ്

Read Next

തർബ്ബീയത്തുൽ ഇസ്്ലാം ജമാ അത്തിനെതിരായ കേസ്സിൽ വിധി മാർച്ച് 1-ന്