അശ്ലീല വീഡിയോക്കേസിൽ വിദ്യാർത്ഥികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് സെൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചുകൊടുത്ത കേസ്സിൽ പരാതിക്കാരായ രണ്ട് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും രഹസ്യമൊഴി ജുഡീഷ്യൽ മജിസ്ത്രേട്ട് രേഖപ്പെടുത്തി. രഹസ്യമൊഴിയുടെ പകർപ്പ് പുറത്തുവന്ന ശേഷം പോലീസ് ട്യൂഷൻ അധ്യാപികയുടെ അറസ്റ്റ് നടപടികളിലേക്ക് നീങ്ങും.

നഗര മധ്യത്തിലെ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് ട്യൂഷൻ ടീച്ചർ സ്വന്തം മൊബൈലിലുണ്ടായിരുന്ന നഗ്ന ചിത്രങ്ങൾ തങ്ങളെ കാണിച്ചുവെന്ന പരാതി വിദ്യാർത്ഥികൾ പുറത്തുവിട്ടത്. സംഭവം കഴിഞ്ഞ വർഷമാണ്. വിദ്യാർത്ഥികളുടെ പരാതിയിൽ പോക്സോ കുറ്റം ചുമത്തി മൂന്ന് കേസ്സുകളാണ് ഹൊസ്ദുർഗ്ഗ് പോലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.

കൃഷ്ണമന്ദിർ റോഡിൽ താമസിക്കുന്ന അധ്യാപികയാണ് കേസ്സിൽ പ്രതി. അറസ്റ്റ് നടന്നിട്ടില്ലെങ്കിലും അധ്യാപിക നിരീക്ഷണത്തിലാണെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. വിദ്യാർത്ഥിനിയും വിദ്യാർത്ഥികളും അധ്യാപികയുടെ വീട്ടിലാണ് ട്യൂഷന് ചെന്നിരുന്നത്. വിദ്യാർത്ഥികൾ പരാതിയിൽ പറഞ്ഞ കാര്യം തന്നെ മജിസ്ത്രേട്ടിന് നൽകിയ രഹസ്യമൊഴിയിലും വ്യക്തമായി  പറഞ്ഞിട്ടുണ്ടെങ്കിൽ അധ്യാപികയുടെ അറസ്റ്റ് ഉറപ്പാണ്.

Read Previous

കുണ്ടംകുഴി നിക്ഷേപത്തട്ടിപ്പ് പ്രതികൾ ബഡ്സ് കുരുക്കിൽ

Read Next

കോട്ടിക്കുളം ജമാഅത്ത്  അഴിമതി: മുൻ ഭാരവാഹികൾക്കെതിരെ വഖഫ് നോട്ടീസ്