ടെറസ്സിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

പെരിയ : വീടിന്റെ രണ്ടാം നിലയിൽ നിന്ന് കാൽവഴുതി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മണ്ഡലിപ്പാറയിലെ വി.വി. രാജേഷാണ് 41, മരിച്ചത്. സംസ്ക്കാരം ഇന്നുച്ചയോടെ മണ്ഡലിപ്പാറയിൽ. 21-ന് വൈകീട്ട് നാലരയോടെ പെരിയ നവോദയ നഗറിലെ കുണ്ടൂരടുക്കത്താണ് അപകടം. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊളത്തൂർ ഗവ. ഹൈസ്കൂളിന് സമീപം ക്വാർട്ടേഴ്സിലായിരുന്നു എട്ടുവർഷമായി രാജേഷും കുടുംബവും താമസം. എസ്. മണിയുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ : മിനി. മക്കൾ : നിഷാന്ത്, നിഖി

Read Previous

വീണ്‌ പരിക്കേറ്റതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു

Read Next

പത്താൻ്റെ ബംഗ്ലാദേശിലെ റിലീസ് മാറ്റി; ഹിന്ദി സിനിമകൾക്കെതിരെ ബംഗ്ലാ താരം