ഫോണിൽ വിദ്യാർത്ഥികളെ അശ്ലീലം കാണിച്ച ട്യൂഷൻ അധ്യാപിക മുങ്ങി, 3 പോക്സോ കേസുകൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ട്യൂഷൻ പഠനത്തിനെത്തിയ വിദ്യാർത്ഥികളെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോയും ചിത്രങ്ങളും കാണിച്ച അധ്യാപികയ്ക്കെതിരെ മൂന്ന് പരാതികളിലായി ഹോസ്ദുർഗ്ഗ് പോലീസ് 3 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് ഒരു വർഷം മുമ്പ് നടന്ന സംഭവം പുറത്തായത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് പരാതിക്കാർ.

കാഞ്ഞങ്ങാട് പുതിയകോട്ടയ്ക്ക് സമീപം വീട് കേന്ദ്രീകരിച്ച് നടക്കുന്ന ട്യൂഷൻ സെന്ററിലെ അധ്യാപികയായ നാൽപ്പതുകാരിയാണ് വിദ്യാർത്ഥികളെ മൊബൈൽ ഫോണിൽ അശ്ലീല രംഗങ്ങൾ കാണിച്ചുകൊടുത്തത്. സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് അധ്യാപികയ്ക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്. അധ്യാപികയുടെ ഫോണുകൾ പിടിച്ചെടുത്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

Read Previous

ഹിൻഡൻബർഗ് വിവാദം; വാർത്ത നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീംകോടതി

Read Next

വിദ്യാർഥികളെ പൂട്ടിയിട്ട പ്രിൻസിപ്പലിനെ നീക്കാൻ മന്ത്രിയുടെ നിർദ്ദേശം