വീണ്‌ പരിക്കേറ്റതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു

കാഞ്ഞങ്ങാട്‌: വീണ്‌ പരിക്കേറ്റതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു. ഹോസ്ദുര്‍ഗ്‌ സ്മൃതി മണ്ഡപത്തിന്‌ സമീപത്തെ എച്ച്‌. ആര്‍.രഘുപതിയാണ്‌ 67,  ചെന്നൈയില്‍ മരണപ്പെട്ടത്‌. പുതിയകോട്ട മണികണ്ഠ മഠത്തിലെ ഗുരുസ്വാമിയായിരുന്നു.

ഒന്നരമാസം മുമ്പാണ്‌ ഇദ്ദേഹത്തിന്‌ വീണ്‌ പരിക്കേറ്റത്‌. തുടര്‍ന്ന്‌ ചെന്നൈയില്‍ ചികിത്സക്ക്‌ ശേഷം മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.  ഭാര്യ : കാമാക്ഷി മക്കള്‍: ചിത്ര, സന്ധ്യ. മരുമക്കള്‍: ലോകേഷ്‌, ഐടി കമ്പനി ചെന്നൈ), മദന്‍കുമാര്‍(ഷിപ്പിംങ്‌ കോര്‍പ്പറേഷന്‍ ചെന്നൈ).

സഹോദരങ്ങള്‍: അച്യുതാനന്ദന്‍(സെക്യൂരിറ്റി ജീവനക്കാരന്‍ കാഞ്ഞങ്ങാട്‌), വേണുഗോപാലന്‍(ഐസ്ക്രീം വ്യാപാരി മടിയന്‍), എച്ച്‌.ആര്‍.ശ്രീധരന്‍(മുന്‍ നഗരസഭാ കൌണ്‍സിലര്‍), വസന്തന്‍(ജനസേവനകേന്ദ്രം കാഞ്ഞങ്ങാട്‌), ഗോവര്‍ദ്ധനന്‍(കാനഡ), പുഷ്പലത (അധ്യാപിക),ജയന്തി(ചെന്നൈ), ജയശ്രീ(പുത്തൂര്‍).

Read Previous

പോലീസും മനുഷ്യരാണ്

Read Next

ടെറസ്സിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു