ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ടി. മുഹമ്മദ് അസ്്ലം
കാഞ്ഞങ്ങാട്: മുസ്്ലീം ലീഗിന്റെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കല്ലട്ര മാഹിൻഹാജി പാരമ്പര്യത്തിന്റെ തിളക്കത്തിലാണ് മുസ്്ലീം ലീഗിന്റെ ജില്ലാ സാരഥിയായി പടി കയറുന്നത്. അവിഭക്ത കണ്ണൂർ ജില്ലയിൽ മുസ്്ലീം ലീഗിന്റെ ജില്ലാ ട്രഷററും ചന്ദ്രികയുടെ ഡയറക്ടറുമായിരുന്ന കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ മകനായ മാഹിൻ ഹാജി പിതാവിന്റെ പിന്തുടർച്ചക്കാരനായി ലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തെത്തുമ്പോൾ ഓർമ്മിക്കാനും പറയാനും ഒട്ടേറെയുണ്ട്.
ജില്ലയുടെ വിശേഷിച്ച് കാഞ്ഞങ്ങാടിന്റെ ഇന്ന് കാണുന്ന പുരോഗതിയിൽ കല്ലട്ര അബ്ദുൽ ഖാദർ ഹാജി വലിയ പങ്കാണ് വഹിച്ചത്. കാഞ്ഞങ്ങാട് നഗരത്തിൽ തലയുയർത്തി നിൽക്കുന്ന മുസ്്ലീം യത്തീംഖാനക്കും മുബാറക്ക് ജുമാ മസ്ജിദിനും സൗജന്യമായി സ്ഥലം നൽകിയ കല്ലട്ര അബ്ദുൾ ഖാദർ ഹാജി കോട്ടച്ചേരിയിൽ നഗരസഭയുടെ മത്സ്യമാർക്കറ്റിനും സൗജന്യമായി ഭൂമി നൽകി.
ഉത്തര കേരളത്തിലെ പ്രമുഖ മത- വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന ദേളിയിലെ സഅദിയ്യ കോളേജ് നിലനിൽക്കുന്നത് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ്. കാസർകോട് ഫിർദൗസ് ബസാറിന്റെ സ്ഥലവും അബ്ദുൽ ഖാദർ ഹാജിയുടെ സംഭാവനയാണ്. ഇങ്ങനെ മഹാരാഷ്ട്രയടക്കം നാടിന്റെ പല ഭാഗത്തും വിദ്യാഭ്യാസ സമുച്ചയം പണിയാനും മത- വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്താനും നാടിന്റെ പൊതുവായ കാര്യങ്ങൾക്കും മുൻപന്തിയിലായിരുന്നു.
കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ മക്കളായ കല്ലട്ര മാഹിൻ ഹാജിയുൾപ്പെടെയുള്ളവരാണ് സ്വന്തമായി സ്ഥലമില്ലാതിരുന്ന മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി സ്ക്കൂളിന് ലക്ഷങ്ങൾ വില മതിക്കുന്ന സ്ഥലം നൽകിയത്. ഇവിടെ ഒന്നരക്കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ പണിത കെട്ടിടം ഉദ്ഘാടന സജ്ജമായിരിക്കുന്നു. കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ സ്മാരകമായി ഉയർന്നുവന്ന പുതിയ സ്കൂൾ കെട്ടിടത്തിന് സ്ഥലം നൽകിയതിൽ മാഹിൻ ഹാജിയുൾപ്പെടെ മക്കൾക്ക് അഭിമാനിക്കാൻ ഏറെ വകയുണ്ട്.
മുസ്ലിം ലീഗ് നേതാവും ചന്ദ്രിക ഡയറക്ടറുമായിരുന്ന അന്തരിച്ച വ്യവസായ പ്രമുഖൻ എംബി മൂസാഹാജിയുടെ മൂത്ത സഹോദരി ബീഫാത്തിമയാണ് കല്ലട്ര മാഹിൻ ഹാജിയുടെ മാതാവ്. മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവും ദീർഘകാലം കാസർകോട് നഗരസഭ കൗൺസിലറുമായിരുന്ന തളങ്കര ഹമീദ്ഹാജിയുടെ മകൾ നഫീസത്ത് ബീവിയാണ് കല്ലട്ര മാഹിൻ ഹാജിയുടെ ഭാര്യ.
ഇപ്രകാരം എല്ലാ മേഖലയിലും സേവന പാരമ്പര്യത്തിന്റെ കഥകൾ പറയാനുള്ള വലിയ കുടുംബത്തിന്റെ പ്രതിനിധിയായ കല്ലട്ര മാഹിൻ ഹാജി മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡണ്ടായി സ്ഥാനമേൽക്കുമ്പോൾ സംഘടനയും നാടും സമുദായവും വലിയ പ്രതീക്ഷയാണ് കല്ലട്ര മാഹിൻ ഹാജിയിൽ അർപ്പിക്കുന്നത്.