നെഞ്ചുവേദന ഓട്ടോ ഡ്രൈവര്‍ മരിച്ചു

മാവുങ്കാല്‍: നെഞ്ചുവേദനയെ തുടര്‍ന്ന് സ്വയം ഓട്ടോ ഓടിച്ച് ആശുപത്രിയിലെത്തിയ ഡ്രൈവര്‍ മരിച്ചു. മാവുങ്കാല്‍ കല്യാണ്‍ റോഡിലെ സി എച്ച് കുമാരനാണ് 48, മരിച്ചത്. ഇന്നലെ ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ട കുമാരന്‍ ഭാര്യ ഗീതയെ കൂട്ടി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും ചികില്‍സക്കിടെ മരണം സംഭവിച്ചു. പരേതരായ ദാസന്റെയും ലിംഗമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: സി എച്ച്.ചന്ദ്രന്‍ ,ദാമോധരന്‍ , രാഘവന്‍, നാരായണന്‍, ബേബി.

Read Previous

കല്ലട്ര മാഹിൻഹാജി; പാരമ്പര്യത്തിന്റെ തിളക്കം പിതാവിന്റെ പാരമ്പര്യ തിളക്കത്തിൽ മുസ്്ലീം ലീഗിന് കരുത്തനായ സാരഥി

Read Next

നരഹത്യാശ്രമം : 2 പ്രതികൾ അറസ്റ്റിൽ