തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പ ദുരിത ബാധിതർക്ക് സഹായഹസ്തവുമായി ഷാര്‍ജ ഐഎംസിസി

ഷാര്‍ജ ▪️പ്രകൃതി സംഹാര താണ്ഡവമാടിയ തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലേക്ക് കാരുണ്യത്തിന്റെ ഒരു കൈത്താങ്ങുമായി ഷാര്‍ജ ഐഎംസിസി രംഗത്ത് .ഷാർജയിലെയും അജ്മനിലെയും വിവിധ സുമനസ്സുകളുടെയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ശേഖരിച്ച ആവശ്യവസ്തുക്കൾ ഷാർജ ഐ എംസിസി പ്രസിഡണ്ട് ഡോ:താഹിലി പൊറപ്പാട് , ജനറൽ സെക്രട്ടറി മനാഫ് കുന്നിൽ , ഐ എംസിസി നാഷണൽ ട്രഷറർ അനീസ്റഹ്മാൻ നീർവ്വേലി , കെ എം കുഞ്ഞി , കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ഹനീഫ് തുരുത്തി ,ഖാൻ പാറയിൽ ,ഷൗക്കത്ത് പൂച്ചക്കാട് , യൂനുസ് അതിഞ്ഞാൽ എന്നിവർ ചേർന്ന് ഷാർജ റെഡ് ക്രസൻറ് അധികൃതരെ ഏൽപ്പിച്ചു .

കരുണ എന്നത് കണ്ണീരൊലിപ്പിക്കേണ്ട വികാര പ്രകടനങ്ങളല്ല എന്നും സട കുടഞ്ഞെഴുന്നേറ്റു നില്‍ക്കേണ്ട വീര്യമാണെന്നും ഐ എം സിസി നേതാക്കൾ അഭിപ്രായപ്പെട്ടു. ജീവകാരുണ്യ മേഖലയില്‍ കഴിഞ്ഞ കോവിഡ് കാലത്ത് രാപ്പകല്‍ ഭേദമന്യേ ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്ന ഐഎംസിസി ഷാര്‍ജ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഇനിയും മാതൃകപരമായി തുടരുമെന്നും നേതാക്കൾ അറിയിച്ചു.

Read Previous

യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചു

Read Next

സിസിഎൽ; ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‍സിന് തകര്‍പ്പൻ ജയം