ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉദുമ: കുസൃതി കാണിച്ചതിന് അച്ഛന്‍ വഴക്ക് പറയുമെന്ന് പേടിച്ച് വീട്ടില്‍ നിന്നിറങ്ങിപ്പോയ പന്ത്രണ്ടുകാരി വീട്ടുകാരെയും പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കി. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പന്ത്രണ്ടുകാരിയാണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. മണിക്കൂറുകളോളം തിരഞ്ഞ് ബാലികയെ കണ്ടെത്തിയത് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി.വിപിനും സംഘവുമാണ്.
അച്ഛനറിയാതെപെൺകുട്ടികാണിച്ചഒരുകുസൃതിയെക്കുറിച്ച്സഹോദരങ്ങള്‍ചൊവ്വാഴ്ചവൈകിട്ട്പിതാവിനെഅറിയിച്ചു. പണി കഴിഞ്ഞുവന്ന അച്ഛന്‍ രാത്രിയില്‍ കുട്ടിയോട് ദേഷ്യത്തില്‍ സംഭവം അന്വേഷിച്ചു. കൂടുതല്‍ ചോദ്യംചെയ്യല്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് ഭയന്നിട്ടാകാം കുട്ടി വീട്ടിൽ നിന്നും മുങ്ങി. പിന്നാലെ വീട്ടുകാര്‍ തിരക്കിയിറങ്ങി. ഏറെനേരം തിരക്കിയിട്ടും ആളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ 11 മണിയോടെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.
ഉടന്‍ പോലീസ് സംഘവും അന്വേഷിച്ചിറങ്ങി. പ്രദേശത്തെ മുഴുവന്‍ വീടുകളിലും തിരഞ്ഞു. ഒപ്പം പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ പറന്നു. ഇതിനിടെ, പ്രദേശത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന വീടിന്റെ ശൗചാലയത്തില്‍ സുഖമായി ഉറങ്ങുന്ന കുട്ടിയെ ബേക്കൽ ഐ.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അര്‍ധരാത്രിയോടെ കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടുവന്ന് ഭക്ഷണം കൊടുത്ത്, കൗണ്‍സലിങ് നടത്തി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം യാത്രയാക്കുകയായിരുന്നു.