പുതിയകോട്ട – ചെമ്മട്ടംവയൽ റോഡ് മെക്കാഡം ടാറിംഗ് തുടങ്ങി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കെഎസ്ടിപി, ദേശീയപാതകളെ ബന്ധിപ്പിക്കുന്ന പുതിയകോട്ട കാരാട്ടുവയൽ ചെമ്മട്ടംവയൽ റോഡ് മെക്കാഡം ടാറിങ് തുടങ്ങി. ശനി വരെ റോഡ് പൂർണമായും അടച്ചിട്ടാണ് നവീകരണം. 2.2 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കാൻ കാസർകോട് വികസന പാക്കേജിൽ രണ്ടര കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് നവീകരണം.

ഗരസഭാ ഭരണസമിതിയുടെ ഇടപെടലിൽ ജനങ്ങളുടെ സഹകരണത്തോടെ മതിലുകൾ പൊളിച്ച് സാധ്യമായത്രയും വീതി കൂട്ടിയിട്ടുണ്ട്. ദേശീയപാതാ വികസനം വരുന്നതോടെ ഭാവിയിൽ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായി കാരാട്ടുവയൽ പാത മാറും. ദേശീയപാതയിൽ കൂളിയങ്കാലിൽ പണിയുന്നതിനേക്കാൾ വലീയ അണ്ടർ പാസേജാണ് ചെമ്മട്ടംവയലിൽ വരുന്നത്.

വലീയ ട്രക്കുകൾക്ക് അടക്കം പോകാവുന്ന സംവിധാനം ഒരുക്കുമ്പോൾ നഗരത്തിലെത്താനുള്ള റോഡുകൾ ഈ വിധം സജ്ജീകരിക്കണമെന്നാണ് ആവശ്യം. പത്ത് മീറ്ററെങ്കിലും വീതി ആവശ്യമാണെങ്കിലും ജനസാന്ദ്രതയേറിയ സ്ഥലങ്ങളായതിനാൽ ഇത്രത്തോളം ഭൂമി സൗജന്യമായി നൽകാൻ ആളുകൾക്ക് വൈമുഖ്യമുണ്ടാകാം. ഇതിന് പരിഹാരമായി നീലേശ്വരം നഗരത്തിൽ ഭൂമി ഏറ്റെടുക്കുന്ന മാതൃകയിൽ  ഭാവിയിൽ ഇടപെടൽ വേണമെന്നാണ് ആവശ്യം.

നിർദ്ദിഷ്ട ഉൾനാടൻ ജലപാത കാരാട്ടുവയൽ റോഡിനെ മുറിച്ച് കടക്കുന്നുമുണ്ട്. ഗരത്തേക്കാളേറെ മലയോരത്തേക്ക് പോകുന്ന യാത്രക്കാർക്കാണ് കാരാട്ടുവയൽ റോഡ് പ്രയോജനപ്പെടുക. കാഞ്ഞങ്ങാട് നിന്ന് വെള്ളരിക്കുണ്ടിലേക്ക് ഇതുവഴി 31 കിലോ മീറ്റർ ദൈർഘ്യമുള്ള ബൈപ്പാസ് ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡിൽ തണ്ണീർപന്തലിൽ നിന്ന് തായന്നൂർ പള്ളി ജങ്ഷനിലേക്കും തായന്നൂർ ബസ് സ്റ്റോപ്പിൽ നിന്ന് സർക്കാരി കോളനി അട്ടക്കണ്ടം വഴി ഇടത്തോടേക്കും ചെറുറോഡുകൾ മെച്ചപ്പെടുത്തണം. ഇത് ഒറ്റൊരു പദ്ധതിയായി പരിഗണിച്ചാൽ സാങ്കേതിക പ്രശ്നമുണ്ടാകില്ലെന്നും നാട്ടുകാർ പറയുന്നു.

LatestDaily

Read Previous

അഴിമതി ആരോപണം നഗരസഭ വൈസ് ചെയർമാനെ മാറ്റാൻ സിപിഎം സമ്മർദ്ദം, നജ്മ റാഫി ഉപാധ്യക്ഷയായേക്കും

Read Next

ബിബിസി ഓഫീസുകളിലെ പരിശോധന പൂർത്തിയായി; വിശദീകരണവുമായി ആദായനികുതി വകുപ്പ്