ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : അഴിമതി ആരോപണത്തെത്തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ ഉപാദ്ധ്യക്ഷൻ ബിൽടെക്ക് അബ്ദുല്ലയെ മാറ്റാൻ ഒടുവിൽ ഐഎൻഎൽ നേതൃത്വം സമ്മതം മൂളി. പകരം ഉപാദ്ധ്യക്ഷയായി ഐഎൻഎല്ലിൽ നിന്നുള്ള വനിതാ കൗൺസിലർ നജ്മ റാഫിയെ തിരഞ്ഞെടുത്തേക്കും.
ആരോപണം നഗരസഭ സിക്രട്ടറി ശ്രീജിത്തിനെതിരെയും ഉയർന്നിട്ടുണ്ട്. നഗരത്തിെല ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് വൈസ് ചെയർമാൻ കാൽ ലക്ഷം രൂപ സംഭാവന ചോദിക്കുകയും, പണം നൽകാതെ വന്നതിനാൽ ഇൗ കടയുടെ തൊട്ടടുത്തുള്ള മറ്റൊരു കടയിലേക്ക് കോണിപ്പടി പണിത് കൂട്ടിയോജിപ്പിച്ചുവെന്ന ആരോപണമുയർത്തിയാണ് കാൽ ലക്ഷം രൂപ സംഭാവന ചോദിച്ചത്.
സംഭവത്തെചോദ്യംചെയ്തുകൊണ്ട്ഉപാദ്ധ്യക്ഷന്റെപ്രേരണയാൽനഗരസഭസിക്രട്ടറികടയുടമയ്ക്ക്നോട്ടീസ്നൽകിയസംഭവവുമാണ്കഴിഞ്ഞഒരുമാസക്കാലമായിസിപിഎമ്മിലും, ഐഎൻഎല്ലിലും പുകഞ്ഞുകൊണ്ടിരിക്കുന്നത്. ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയിൽ ഘടകകക്ഷിയായ ഐഎൻഎല്ലിന്റെ നേതൃത്വവും സിപിഎമ്മിന്റെ ചെയർപേഴ്സണും അറിയാതെ ഉപാദ്ധ്യക്ഷൻ ബിൽട്ടെക്ക് അബ്ദുല്ല നേരിട്ട് സിക്രട്ടറിയെ സ്വാധീനിച്ചാണ് നോർത്ത് കോട്ടച്ചേരിയിലെ റേഡിയോ ഇലക്ട്രോണിക്സ് സ്ഥാപനത്തിന് നോട്ടീസ് നൽകിയത്.
തളിപ്പറമ്പ സ്വദേശിയായ വ്യാപാര സ്ഥാപനമുടമ ഇൗ വിഷയം കാഞ്ഞങ്ങാട്ടെ ഐഎൻഎൽ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും, ജില്ലാ നേതൃത്വം യാതൊരു നടപടിയും നാളുകളായി സ്വീകരിക്കാതെ സത്യത്തിന് നേരെ കണ്ണടച്ചു നിൽക്കുകയായിരുനു.
ഇന്നലെ കാഞ്ഞങ്ങാട്ട് നടന്ന നഗരസഭ സിപിഎം അടിയന്തിര യോഗം വിഷയം ചർച്ച ചെയ്യുകയും, അഴിമതി ആരോപണമുയർന്ന ഉപാദ്ധ്യക്ഷൻ ബിൽട്ടെക്ക് അബ്ദുല്ലയെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ ഐഎൻഎല്ലിനോട് ആവശ്യപ്പെടുകയും ചെയ്തു.
ബിൽട്ടെക്ക് അബ്ദുല്ലയുടെ ഇടപാടിന് കൂട്ടുനിന്ന നഗരസഭാ സിക്രട്ടറി ശ്രീജിത് പലേരിക്കെതിരെയും ഇടതു യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. സിക്രട്ടറിക്കെതിരെ നേരത്തെയും ആരോപണമുയർന്നിരുന്നു. ബിൽടെക് അബ്ദുല്ലയെ ഉപാധ്യക്ഷ സ്ഥാനത്ത് നിർത്തി നഗരഭരണം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് സിപിഎം കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. തൽസമയം ബിൽടെക് അബ്ദുല്ലയെ മാറ്റാനുള്ള തീരുമാനം ഐഎൻഎൽ സ്വീകരിച്ചിട്ടില്ലെന്ന് ഐഎൻഎൽ ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി പറയുന്നു. കൂടുതൽ ചോദ്യങ്ങളിൽ നിന്ന് ഹാജി ഒഴിഞ്ഞു മാറി.