ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിനെതിരായ നിലപാടെടുത്ത കേന്ദ്ര സർക്കാർ വന്ദേ ഭാരത് എന്ന് നാമകരണം ചെയ്ത അതിവേഗ ട്രെയിൻ കേരളത്തിനനുവദിച്ചേക്കും. മംഗളൂരു- തിരുവനന്തപുരം റൂട്ടിലായിരിക്കും വന്ദേ ഭാരത്.
റെയിൽ പാളങ്ങൾ ബലപ്പെടുത്തുന്ന ജോലി ഇപ്പോൾ നടന്നുവരികയാണ്. പാളം പണി പൂർത്തിയായാൽ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരതേക്കും തിരിച്ചും വന്ദേ ഭാരത് ചീറിപ്പായും. മണിക്കൂറിൽ 180 കിലോമീറ്ററാണ് വന്ദേ ഭാരതിന്റെ വേഗത. എന്നാൽ വന്ദേ ഭാരതിന്റെ കുറഞ്ഞ വേഗതയായ 130 കിലോമീറ്റർ എന്ന നിലയിലായിരിക്കും മംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് ഓടുക.
യാത്ര തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാരംഭിക്കാനാണ് ഇപ്പോഴത്തെ ആലോചന. നാഗർകോവിലിൽ അറ്റകുറ്റപ്പണികൾക്കായി രണ്ട് പിറ്റ് ലൈനാണ് ഇപ്പോഴുള്ളത്. അത് മൂന്നെണ്ണം കൂടി അഞ്ച് ലൈനുകളാക്കിയിട്ടുണ്ട്. ഇതോടെ ദക്ഷിണ റെയിൽവെയിൽ മറ്റൊരു ടെർമിലനിന് സാധ്യതയില്ല.