ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബദിയടുക്ക : ദത്തെടുത്ത പന്ത്രണ്ടുകാരന് അവകാശപ്പെട്ട സ്വത്തുക്കൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ബദിയടുക്ക പോലീസ് കോടതി നിർദ്ദേശ പ്രകാരം കേസെടുത്തു. മംഗൽപ്പാടി തിമ്പര ഹൗസിൽ രാഘവേന്ദ്ര പ്രസാദ്, കാസർകോട് കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ബദിയടുക്ക പോലീസിനോട് കേസെടുക്കാൻ നിർദ്ദേശിച്ചത്.
രാഘവേന്ദ്ര പ്രസാദിന്റെ പന്ത്രണ്ടുവയസ്സുള്ള മകനെ മഞ്ചേശ്വരം ഉബ്രങ്കള താന്ത്രിക സദനത്തിലെ ബാലകൃഷ്ണ തന്ത്രി 2020 ജൂൺ മാസത്തിൽ നിയമ പ്രകാരം ദത്തെടുത്തിരുന്നു. കരാർ പ്രകാരം ബാലകൃഷ്ണ തന്ത്രിയുടെ സ്വത്തുക്കളുടെ അവകാശം മരണ ശേഷം കുട്ടിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്.
പ്രസ്തുത സ്വത്തുക്കൾ ബാലകൃഷ്ണ തന്ത്രിയുടെ മരണ ശേഷം വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത് കൈമാറ്റം ചെയ്യുകയും കുട്ടിയെ ഭീ,ണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മൂന്നുപേർക്കെതിരെ ബദിയടുക്ക പോലീസ് ജെ.ജെ. ആക്ട്, വഞ്ചനാക്കുറ്റം, ഗൂഢാലോചന മുതലായ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ബാലകൃഷ്ണ തന്ത്രിയുടെ ഭാര്യ സുഗുണ ഇ. തന്ത്രി 74, ദക്ഷിണ കർണ്ണാടക ഇറക്കിമട്ട ഹൗസിൽ വെങ്കിട്ടരമണ ഉപാദ്ധ്യായയുടെ മകൻ നരഹരി ഉപാദ്ധ്യായ 54, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് ബദിയടുക്ക പോലീസ് കോടതി നിർദ്ദേശ പ്രകാരം കേസെടുത്തത്.