റസ്റ്റോറന്റ് അടിച്ച് തകർത്തു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : റസ്റ്റോറന്റ് അടിച്ച് തകർക്കുകയും ഉടമകളെ മർദ്ദിക്കുകയും ചെയ്ത രണ്ടംഗ സംഘത്തിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. ഫെബ്രുവരി 13-ന് രാത്രി 10-30 മണിക്കാണ് മീനാപ്പീസിലെ ബീച്ച് റസ്റ്റോറന്റ് എന്ന സ്ഥാപനത്തിൽ രണ്ടംഗ സംഘം അതിക്രമിച്ച് കയറി ചില്ല്, ചിക്കൻ ഗ്രിൽ മെഷീൻ എന്നിവ അടിച്ച് തകർത്തത്.

കൊളവയൽ മിസ്്രിയ മൻസിലിൽ മുഹമ്മദ്കുഞ്ഞിയുടെ മക്കളായ പി. സമദ് 35, പി. ബഷീർ 38, എന്നിവർ നടത്തുന്ന സ്ഥാപനത്തിലാണ് അജാനൂർ ഇട്ടമ്മലിലെ റിയാസ്, റംഷീദ് എന്നിവർ അതിക്രമിച്ച് കയറി സ്ഥാപനം അടിച്ച് തകർക്കുകയും തടയാൻ ചെന്ന ഉടമകളെ മർദ്ദിക്കുകയും ചെയ്തത്. റസ്റ്റോറന്റ് അടിച്ച് തകർത്തതിൽ 1 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പി. സമദ് ഹോസ്ദുർഗ്ഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു

Read Previous

നീലേശ്വരത്ത് ജിബിജി ഡയറക്ടർമാരുടെ നേതൃത്വത്തിൽ ഓൺലൈൻ ചൂതാട്ടം

Read Next

ദത്തെടുത്ത കുട്ടിയുടെ സ്വത്ത് തട്ടിയെടുത്തു