കല്യാൺ റോഡിൽ കടകൾക്ക് തീയിട്ടതിന് കേസ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മാവുങ്കാൽ കല്യാൺ റോഡിൽ കടകൾ തീയിട്ട് നശിപ്പിച്ചെന്ന പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കല്യാൺ റോഡിൽ മീൻ വിൽപ്പന നടത്തുന്ന ഷെഡ്, പച്ചക്കറിക്കട, വിഭിന്നശേഷിയുള്ളയാൾ നടത്തുന്ന ലോട്ടറി സ്റ്റാൾ എന്നിവ അഗ്നിക്കിരയാക്കിയത്.മേലടുക്കത്തെ വത്സരാജിന്റെ മകൻ പി.വി. ബൈജുവിന്റെ 38, മീൻ വിൽപ്പന ഷെഡ്ഡടക്കം അഗ്നിക്കിരയാക്കിയെന്ന പരാതിയിൽ കല്യാൺ റോഡിലെ രഞ്ജിത്തിനും സംഘത്തിനുമെ തിരെയാണ് പോലീസ് കേസെടുത്തത്. മുൻവിരോധമാണ് അക്രമത്തിന് കാരണം.

Read Previous

പരിചരിക്കാനെത്തി സ്വർണ്ണം കവർന്നു; യുവാക്കൾ റിമാൻഡിൽ

Read Next

കർണാടകയിൽ രണ്ട് പേരെ കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി