പരിചരിക്കാനെത്തി സ്വർണ്ണം കവർന്നു; യുവാക്കൾ റിമാൻഡിൽ

ചിറ്റാരിക്കൽ : രോഗിയെ പരിചരിക്കാനെത്തി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്ന്‌ മുങ്ങിയ രണ്ട് യുവാക്കളെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശികളായ ബിപിൻ എന്ന ഉണ്ണി-27, അഖിൽ 23 എന്നിവരാണ് പിടിയിലായത്. ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

വെസ്റ്റ് എളേരി മൗക്കോട്ട് താമസിക്കുന്ന പനയിടത്തിൽ ലിസി ജോസഫിന്റെ രണ്ട് പവനോളം സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. രോഗിയായ ഇവരുടെ ഭർത്താവിനെ പരിചരിക്കാനെത്തിയതായിരുന്നു ബിപിൻ.

ഒരുമാസത്തോളം വീട്ടിൽ താമസിച്ച് രോഗിയെ പരിചരിച്ചിരുന്നു. അതിനുശേഷം അലമാരയിൽനിന്ന്‌ ആഭരണം മോഷ്ടിച്ച് അഖിലിന്റെ സഹായത്തോടെ  രക്ഷപ്പെടുകയായിരുന്നു. ആഭരണം പ്രതികൾ വിൽപ്പന നടത്തിയതായി അന്വേഷണസംഘം പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

LatestDaily

Read Previous

പാലക്കുന്നിൽ ഹോട്ടൽ വ്യാപാരം റോഡിന് മുകളിൽ

Read Next

കല്യാൺ റോഡിൽ കടകൾക്ക് തീയിട്ടതിന് കേസ്