പ്ലാസ്റ്റിക് കത്തിച്ച നക്ഷത്ര റിസോർട്ടിന്  പിഴ

ഉദുമ: ഉദുമ: കാപ്പിലിൽ പ്രവർത്തിക്കുന്ന നക്ഷത്ര  റിസോർട്ടിന് പഞ്ചായത്തധികൃതർ പിഴ ചുമത്തി. റിസോർട്ടിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് കത്തിച്ചതിന് ഉദുമ പഞ്ചായത്ത് 10,000 രൂപയാണ് റിസോർട്ടിന് പിഴ ചുമത്തിയത്.  റിസോർട്ടിൽ അഴുക്ക് ജലം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനെതിരെയും പഞ്ചായത്ത് നടപടി സ്വീകരിച്ചു.

പാലക്കുന്നിലെ ഹൈപ്പർ മാർക്കറ്റിൽ കഴിഞ്ഞ ദിവസം  പഞ്ചായത്ത് സിക്രട്ടറി നേരിട്ട് ചെല്ലാൻ കാരണം ഈ സ്ഥലത്ത് പ്ലാസ്റ്റിക്ക് കത്തിക്കുന്നുണ്ടെന്നുള്ള നാട്ടുകാരുടെ രഹസ്യ  വിവരം ലഭിച്ചതിനെത്തുടർന്നാണെന്ന്  ഉദുമ പഞ്ചായത്ത് വൃത്തങ്ങൾ അറിയിച്ചു.

എവിടെയായാലും പ്ലാസ്റ്റിക്ക് കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി തെളിയിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായാണ് കാപ്പിൽ നക്ഷത്ര റിസോർട്ടിൽ പ്ലാസ്റ്റിക് കത്തിച്ചതിന് റിസോർട്ടിന് പിഴ ചുമത്തിയതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

LatestDaily

Read Previous

അദാനി വിഷയം; വിദഗ്ദ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ

Read Next

ഒരാൾക്ക് ഒരു പദവി  ലീഗ് കർശനമാക്കുന്നു