പയ്യന്നൂരിൽ 250ലേറെ പേർക്ക് ഭക്ഷ്യവിഷബാധ

പയ്യന്നൂര്‍: പയ്യന്നൂരിലും പരിസരങ്ങളിലും 250ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കുട്ടികളും മുതിർന്നവരും മറ്റ് ചിലരും ഉള്‍പ്പെടെയുള്ളവരാണ് ഭക്ഷ്യവിഷബാധയേറ്റ് പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്.ഇന്നലെ രാത്രിയിലുംഇന്ന് രാവിലെയും ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണംകൂടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോറോത്ത് നടന്ന പെരുങ്കളിയാട്ട നഗരിയിലെത്തിയവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവിടെനിന്നും ഐസ് ക്രീമും ലഘു പലഹാരങ്ങളും മറ്റും കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

ഛർദ്ദിയും വയറിളക്കത്തേയും തുടര്‍ന്ന് ബുധനാഴ്ച രാത്രി മുതല്‍ പയ്യന്നൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലും താലൂക്ക് ആശുപത്രിയിലുമായി കുട്ടികൾ ഉൾപ്പെടെയുള്ളവർ ചികിത്സ  തേടിയെത്തിയിരുന്നു.ഇന്നലെ പകലും രാത്രിയിലും ഇന്നു രാവിലേയുമായി കൂടുതല്‍പേര്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്.

ഇന്നു രാവിലെ വരെ 250ഓളം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ആശുപത്രികളിലെ പരിശോധനകളിലാണ് ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് കണ്ടെത്തിയത്. ആരുടേയും നില ഗുരുതരമല്ല.

Read Previous

വേറിട്ട പ്രണയകഥയുമായി മാത്യുവും മാളവികയും;’ക്രിസ്റ്റി’യുടെ ട്രെയിലര്‍ പുറത്ത്

Read Next

പതിമൂന്നുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി റിമാന്റിൽ