പതിമൂന്നുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി റിമാന്റിൽ

സ്വന്തം ലേഖകൻ

നീലേശ്വരം: പതിമൂന്നുകാരനെ കഴുത്തില്‍ തോര്‍ ത്തുമുണ്ട്‌ കുരുക്കി കൊല പ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതി റിമാന്റിൽ. നുഞ്ഞിയിലെ ഓട്ടോ  ഡ്രൈവര്‍ വിജേഷിനെയാണ്‌ കഴിഞ്ഞ രാത്രി നീലേശ്വരം പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. രണ്ടുദിവസം മുമ്പാണ്‌ വിജേഷ്‌   പതിമൂന്നുകാരനെ കഴുത്തില്‍ തോര്‍ത്തിട്ട്‌ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌.

വിജേഷ്‌ അപ്രതീക്ഷിതമായി കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തുമുണ്ടു ചുറ്റികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കുതറിമാറി ഓടി രക്ഷപ്പെട്ട കുട്ടി നിലവിളിച്ചപ്പോള്‍ പരിസരവാസികള്‍ ഓടിയെത്തി. ഇതിനിടയില്‍ കുട്ടിയുടെ വീട്ടിനകത്ത്‌ കയറിയ വിജേഷ്‌  തോര്‍ത്തുമുണ്ടുകൊണ്ട്‌ കെട്ടിത്തൂങ്ങി ആത്മഹത്യക്ക്‌ ശ്രമിക്കുകയായിരുന്നു.

ഓടിക്കൂടിയ പരിസരവാസികള്‍ കുരുക്ക്‌ അഴിച്ചു മാറ്റി വിജേഷിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇയാള്‍ക്ക്‌ കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന്‌ വീട്ടുകാര്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ കുട്ടിയില്‍ നിന്ന്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പോലീസില്‍ പരാതി നല്‍കി.

കേസ്സെടുത്ത പോലീസ്‌ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ്‌ ചെയ്തിന്‌ പിന്നാലെയാണ്‌ വിജേഷിനെ അറസ്റ്റ്‌ ചെയ്തത്‌. പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധം യുവതിയുടെ മകൻ നേരിൽക്കണ്ടതിനെത്തുടർന്നാണ് കുട്ടിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ചതെന്നാണ് ആരോപണം.

LatestDaily

Read Previous

പയ്യന്നൂരിൽ 250ലേറെ പേർക്ക് ഭക്ഷ്യവിഷബാധ

Read Next

മടിക്കൈ നാടിന്റെ വാഴകൃഷി പെരുമയെ തള്ളിപ്പറഞ്ഞ് കൃഷിമന്ത്രി പ്രസാദ്