ഉദുമ കൂട്ടബലാത്സംഗം ഒരു പ്രതി കൂടി അറസ്റ്റിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : പ്രമാദമായ ഉദുമ പടിഞ്ഞാർ കൂട്ട ബലാത്സംഗക്കേസ്സിൽ ഒളിവിലായിരുന്ന പ്രതി ഷെക്കീൽ കല്ലിങ്കാലിനെ 27,  ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വിനീഷ്കുമാറാണ് ഷെക്കീലിനെ ഉദുമയിലെ സ്വന്തം വീട്ടിൽ നിന്ന് പുലർകാലം വിളിച്ചുണർത്തി അറസ്റ്റ് ചെയ്തത്. മൊത്തം 21 പ്രതികളുള്ള ഇൗ കൂട്ടബലാത്സംഗക്കേസ്സിൽ ഷെക്കീലിന്റെ അറസ്റ്റോടുകൂടി പത്തുപ്രതികൾ ജയിലിലായി.

ശേഷിച്ച പതിനൊന്ന് പ്രതികൾ ഗൾഫിലും നാട്ടിലുമായി ഒളിവിലാണ്. ഇവരിൽ ഏഴുപ്രതികൾ ഗൾഫിലും നാലു പ്രതികൾ ബംഗളൂരിലും ഒളിവിലാണ്. അതിജീവിതയായ യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്ന 2015 മുതൽ 2018 വരെയുള്ള മൂന്നുവർഷക്കാലം ഉദുമ പടിഞ്ഞാറുള്ള ഭർതൃ വീടിന്റെ ഒന്നാം നിലയിൽ കിടന്നുറങ്ങുകയായിരുന്ന അതിജീവിതയെ കേസ്സിലെ 21 പ്രതികളും മാറി മാറി ഓരോ രാത്രികളിലും മൂന്നുവർഷക്കാലം ബലാത്സംഗം ചെയ്ത പ്രമാദമായ േകസ്സാണിത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾ അബ്ദുൾ റഹിമാൻ, മുനീർ കെ.വി, അഷ്റഫ് പച്ചേരി എന്നിവരെ ഹൊസ്ദുർഗ്ഗ്  ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതി റിമാന്റ് ചെയ്തു.

LatestDaily

Read Previous

ഒറ്റനമ്പർ വിലാസിനി വിലസുന്നു

Read Next

ലഹരിക്കടത്തിന് പിന്നിലുള്ളവരെ പിടിക്കാൻ തയാറാകണം; സര്‍ക്കാരിനോട് സുപ്രീംകോടതി