ഒറ്റനമ്പർ വിലാസിനി വിലസുന്നു

സ്റ്റാഫ് ലേഖകൻ

അജാനൂർ: ഒറ്റനമ്പർ ചൂതാട്ടത്തിന് ഇടപാടുകാർ ആവശ്യപ്പെടുന്ന നമ്പരുകൾ കടലാസിൽ കുറിച്ചു കൊടുക്കാൻ വിലാസിനി വിലസുകയാണ്. വിലാസിനിയെ കണ്ടാൽ 40 തോന്നും. അജാനൂർ കടപ്പുറം മത്തായിമുക്ക് മുതൽ വടക്കോട്ട് ശ്രീകുറുംബ ക്ഷേത്ര പരിസരം മുതൽ വടക്കോട്ട് തീരദേശ മേഖലയാണ് വിലാസിനിയുടെ മുഖ്യ ഒറ്റനമ്പർ വിൽപ്പന കേന്ദ്രം.

കല്ലൂരാവി ഭാഗത്ത് നിന്ന് വിലാസിനി കാലത്ത് പത്തു മണിക്ക് സകല കോപ്പുകളുമായി മത്തായി മുക്കിലെത്തും. അപ്പോഴേക്കും വിലാസിനിയെ തേടി ഒറ്റനമ്പർ എഴുതാൻ വലിയ ആൾക്കൂട്ടം തന്നെ ഈ പ്രദേശത്ത് തടിച്ചു കൂടിയിരിക്കും. പിന്നീട് അജാനൂരിന്റെ തീരപ്രദേശം വിലാസിനിയുടെ കൈകളിലാണ്.

മൂന്ന് മണിക്ക് ടിവിയിൽ സർക്കാർ ലോട്ടറി നമ്പരുകൾ പ്രഖ്യാപിക്കുന്നത് വരെ വിലാസിനി തീരപ്രദേശത്തു തന്നെ കാണും. ഒറ്റനമ്പരിൽ വിലാസിനിയുടെ ബോസ് പഴയ ഒരു ഒറ്റ നമ്പരുകാരനാണ്. ഇദ്ദേഹം ഇപ്പോൾ പ്രത്യക്ഷത്തിൽ കളത്തിലിറങ്ങാറില്ലെങ്കിലും, കളം വിട്ട് കളിക്കുന്നുമില്ല. അജാനൂരിന്റെ തീരപ്രദേശത്ത് ഒറ്റനമ്പർ ചൂതാട്ടം പടർന്നു കഴിഞ്ഞു. തൊഴിലുറപ്പ് – മത്സ്യബന്ധന തൊഴിലാളികളാണ് അധികവും വിലാസിനിയുടെ ചൂതാട്ടത്തിന് ഇരകളായി മാറിയിട്ടുള്ളത്.

LatestDaily

Read Previous

മടിക്കൈ നാടിന്റെ വാഴകൃഷി പെരുമയെ തള്ളിപ്പറഞ്ഞ് കൃഷിമന്ത്രി പ്രസാദ്

Read Next

ഉദുമ കൂട്ടബലാത്സംഗം ഒരു പ്രതി കൂടി അറസ്റ്റിൽ