ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി സ്ഥാപനത്തിലെ ജീവനക്കാരൻ മാതമംഗലം എരമം നടുവിലെകുനിയിലെ കെ. പ്രവീൺ കുമാറാണ് 45,  മരണപ്പെട്ടത്.

ഇന്നലെ രാത്രി 10.30 മണിയോടെ തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവെ ഗെയിറ്റിന് സമീപത്തായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇയാളെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എരമത്തെ റിട്ടയേഡ് അധ്യാപകൻ നാരായണന്റെയും – ലക്ഷ്മിയുടെയും മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ : നവീൻ, കിരൺകുമാർ, വിപിൻ കുമാർ ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Read Previous

ചന്ദനത്തൈലം വെള്ളമായ കേസ്സിൽ ഇരയാക്കപ്പെട്ട  മുൻ പോലീസുദ്യോഗസ്ഥന്റെ നിയമ പോരാട്ടത്തിന് കാൽനൂറ്റാണ്ട് 

Read Next

ഓസ്ട്രേലിയൻ വിസ വാഗ്ദാനം ചെയ്ത് വൻതട്ടിപ്പ്