ഓസ്ട്രേലിയൻ വിസ വാഗ്ദാനം ചെയ്ത് വൻതട്ടിപ്പ്

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 1 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചന്തേര പോലീസ് കോടതി നിർദ്ദേശ പ്രകാരം കേസെടുത്തു. നീലേശ്വരം കരുവാച്ചേരി മുഹ്്സിൻ മൻസിലിൽ ഇ. പി. അബ്ദുള്ളയുടെ മകൻ സി. സഹീർ 39, കോടതിയിൽ നൽകിയ പരാതിയിൽ ചന്തേര പോലീസിനോട് കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

തെക്കേതൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ കുഞ്ഞാമിന മൻസിലിൽ അബ്ദുള്ളയുടെ മകൻ കെ.പി. ഫൈസൽ 42, പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അലിയുടെ മകൻ നിയാസ് 32, എന്നിവർക്കെതിയാണ്  സഹീർ കോടതിയിൽ പരാതി സമർപ്പിച്ചത്. ഓസ്ട്രേലിയയിൽ ബിസിനസ് സൗകര്യവും സ്ഥിരം വിസയും വാഗ്ദാനം ചെയ്താണ് രണ്ടംഗ സംഘം നീലേശ്വരം സ്വദേശിയിൽ നിന്ന് 1 കോടിയോളം രൂപ തട്ടിയെടുത്തത്.

വിസയോ പണമോ കിട്ടാത്തതിനെത്തുടർന്നാണ് സഹീർ കോടതിയെ സമീപിച്ചത്. കൊടുത്ത പണം തിരികെകിട്ടാൻ സഹീർ ഫൈസലിന്റെ ഉടുമ്പുന്തലയിലെ വീട്ടിന് മുന്നിൽ സത്യാഗ്രഹം നടത്തിയിരുന്നു.

LatestDaily

Read Previous

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

Read Next

നീലേശ്വരത്ത് സമാന്തര ബാർ; എക്സൈസ് ഒത്താശ