ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍ : ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ യാത്രക്കാര്‍ പടികൂടി പോലിസിലേല്‍പ്പിച്ചു. സംഭവത്തില്‍ പയ്യന്നൂര്‍ പോലിസ് കേസെടുത്തു. ന്യൂ മാഹി സ്വദേശി ഷാജി വില്യംസിനെതിരേയാണ് 42, കേസെടുത്തത്. ഇന്നലെ വൈകുന്നേരം കണ്ണൂർ-ചെറുവത്തൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.
കണ്ണൂരില്‍ നിന്നും 5.30ന് പുറപ്പെട്ട ട്രെയിന്‍ പാപ്പിനിശേരിയിലെത്താറായപ്പോഴാണ് ഇയാള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ പ്രതികരിച്ചതോടെ ഇയാള്‍ യാത്രക്കാരുടെ ഇടയിലേക്ക് മറഞ്ഞു. പിന്നാലെയെത്തിയ വിദ്യാർത്ഥിനികള്‍ സംഭവം മറ്റ് യാത്രക്കാരോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ കണ്ടെത്തുകയും ട്രെയിന്‍ പയ്യന്നൂരിലെത്തിയപ്പോള്‍ സ്റ്റേഷന് മാസ്റ്ററുടെ സഹായത്തോടെ പയ്യന്നൂര്‍ പോലിസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.
318