ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം : അമ്മയും രഹസ്യ കാമുകനും തമ്മിലുള്ള ബന്ധം നേരിൽക്കണ്ട ആറാംതരം വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി അപായപ്പെടുത്താൻ ശ്രമിച്ച കാമുകനെതിരെ വധശ്രമത്തിന് കേസെടുത്തു. മടിക്കൈ പഞ്ചായത്തിൽ പതിനാലാം വാർഡിലാണ് സംഭവം നടന്നത്. പ്രവാസിയുടെ ഭാര്യയായ യുവതിയും കാമുകനും തമ്മിലുള്ള രഹസ്യ ബന്ധം യുവതിയുടെ മകൻ നേരിൽക്കണ്ടതാണ് കുട്ടിയെ കാമുകൻ അപായപ്പെടുത്താൻ ശ്രമിച്ചതിന് കാരണം.
ആറാംതരം വിദ്യാർത്ഥിയായ കുട്ടിയെ കഴുത്തിൽ കുരുക്കിട്ട് അപായപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കുട്ടി കുതറി മാറി രക്ഷപ്പെടുകയായിരുന്നു.ഇതേത്തുടർന്ന് യുവതിയുടെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ യുവതി തന്നെ രക്ഷപ്പെടുത്തുകയായിരുന്നു. വീട്ടിലുണ്ടായ സംഭവം കുട്ടി നാട്ടിൽ ചിലരോട് പറഞ്ഞതിനെത്തുടർന്നാണ് സംഭവം പുറത്തായത്.
ഇതോടെ പ്രാദേശിക സിപിഎം നേതാക്കൾ ഇടപെട്ട് പ്രശ്നം കേസ്സില്ലാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചിരുന്നു. ഭർത്താവ് ഗൾഫിലുള്ള യുവതിയുടെ വീട്ടിലെ നിത്യ സന്ദർശകനായ യുവാവാണ് കാമുകിയുടെ മകനെ അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവം പുറത്തറിയാതിരിക്കാനാണ് യുവാവ് കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവം നാട്ടിൽ പാട്ടാണെങ്കിലും സിപിഎമ്മിനെ ഭയന്ന് നാട്ടുകാർ വിവരം മൂടി വെച്ചിരിക്കുകയാണ്.
കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെതിരെ നീലേശ്വരം പോലീസിന് ലഭിച്ച പരാതിയിലാണ് റിജേഷ് എന്ന യുവാവിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തത്. അതിനിടെ യുവാവിന് മാനസികാസ്വാസ്ഥമുണ്ടെന്ന് വരുത്തിത്തീർക്കാനും ശ്രമം നടക്കുന്നുണ്ട്.