ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

സ്വന്തം ലേഖകൻ

ചെറുവത്തൂർ : ഭാര്യയുെട പേരിൽ വാങ്ങിയ വാഹനങ്ങൾ അവരുടെ സമ്മതമോ അറിവോ കൂടാതെ വിൽപ്പന നടത്തിയെന്ന പരാതിയിൽ ഭർത്താവിനെതിരെ ചന്തേര പോലീസ് വഞ്ചനാക്കുറ്റത്തിന് േകസെടുത്തു. ചെറുവത്തൂർ കാടങ്കോട് പൊള്ളയിൽ മിസ്്രിയ മൻസിലിലെ സക്കറിയയുടെ മകൾ സാമിയ സക്കറിയയുടെ 24, പരാതിയിലാണ് ഭർത്താവ് പെരുമ്പ കൊവ്വപ്പുറത്തെ കെ.പി. ഷമീമിനെതിരെ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. സാമിയയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റ് അവരുടെ പേരിൽ വാങ്ങിയ 3 വാഹനങ്ങളാണ് ഷമീം വിൽപ്പന നടത്തിയത്.

Read Previous

എൻഡോസൾഫാൻ പെൺകുട്ടി മരിച്ചു, ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകിപ്പിച്ചു

Read Next

‘ലാല്‍കൃഷ്ണ വിരാടിയാര്‍’ വീണ്ടുമെത്തുന്നു; ഒന്നിച്ച് ഷാജി കൈലാസും സുരേഷ് ഗോപിയും