ബസിൽ നിന്നും തെറിച്ചു വീണയാൾ മരിച്ചു

സ്വന്തം ലേഖകൻ

ചീമേനി: ബസിൽ നിന്നും തെറിച്ചുവീണ് ചികിത്സയിലായിരുന്ന സപ്ലൈകോ മാനേജർ മരിച്ചു. ഫിബ്രവരി 4-ന് രാവിലെ കൊടക്കാട് വെള്ളച്ചാൽ പാലയിലാണ് ബസ് യാത്രക്കാരൻ ബസിനുള്ളിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണത്. തിമിരി കുര്യച്ചാലിലെ പരേതനായ കേളുവിന്റെയും കാർത്യായനിയുടെയും മകനും, ചീമേനി സപ്ലൈകോ മാനേജരുമായ വി. മധുസൂദനനാണ് 54, ഇന്നലെ വൈകുന്നേരം  ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിച്ചത്.

അപകടമുണ്ടാക്കിയ കെ.എൽ 56 എൽ 5529 നമ്പർ സ്വകാര്യ ബസോടിച്ചിരുന്ന ഡ്രൈവർക്കെതിരെ ചീമേനി പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മൃതദേഹം ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ബസ് ഓടുന്നതിനിടെ വാതിൽ തുറന്നതിനെത്തുടർന്നാണ് ഇദ്ദേഹം പുറത്തേക്ക് തെറിച്ചു വീണത്. ഭാര്യ: പി. ബിന്ദു. ക്ലാർക്ക് ഹോസ്ദുർഗ്ഗ് കോടതി. മകൾ: അശ്വതി.

Read Previous

“ലോക്സഭയിൽ പോയി കിളയ്ക്കാം”  കെ. സുധാകരന്റെ പ്രസ്താവന വിവാദത്തിൽ

Read Next

നീലേശ്വരത്ത് ഇങ്ങനെയൊക്കെയാണ്  ഭായ്..