യുവാവ് ആസിഡ് കഴിച്ച് ജീവനൊടുക്കി

സ്വന്തം ലേഖകൻ

ബേഡകം : അയൽവാസികളുടെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ആസിഡ് കഴിച്ച് ജീവനൊടുക്കി. ബന്തടുക്ക കോപ്പാള മൂലയിലെ ടാപ്പിംഗ് തൊഴിലാളി ബി.ഉദയനാണ് 32, ജീവനൊടുക്കിയത്. ടാപ്പിംഗ് ജോലിയുമായി ബന്ധപ്പെട്ട് രണ്ടു പേർ കഴിഞ്ഞ ദിവസം യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.

തുടർന്ന് ഇന്നലെ ഉച്ചയോടെ യുവാവ് ആസിഡ് കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ബന്ധുക്കൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ ഇന്നലെ രാത്രി 9.45 -ന് മരണപ്പെടുകയായിരുന്നു.

കോപ്പാള മൂലയിലെ പരേതനായ കേപ്പുവിന്റെയും സീ ത്തുവിന്റെയും മകനാണ്.അവിവാഹിതൻ. സഹോദരങ്ങൾ: ശങ്കരൻ, വിജയൻ, സദൻ, ജയന്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ തങ്കച്ചൻ, മഹേഷ് എന്നിവർക്കെതിരെ യുവാവിന്റെ ബന്ധു ബേഡകം പോലീസിൽ പരാതി നൽകി.

Read Previous

യുവാവിനെതിരെ നരഹത്യാശ്രമക്കേസ്

Read Next

ഗോവയിലെ കടല്‍ത്തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇനി റോബോട്ടുകളും