യുവാവിനെതിരെ നരഹത്യാശ്രമക്കേസ്

സ്വന്തം ലേഖകൻ

നീലേശ്വരം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സഹോദരന്മാർക്ക് വെട്ടേറ്റു. ഫിബ്രവരി 5-ന് രാത്രി 11.30 മണിക്ക് ചോയ്യങ്കോട് പോണ്ടിറോഡിലാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് സഹോദരന്മാരെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.

അജാനൂർ കിഴക്കുംകരയിലെ കാഞ്ഞിരത്തിങ്കൽ ഹൗസിൽ കെ.ഡി. വർക്കിയുടെ മകനും പോണ്ടിറോഡിൽ താമസക്കാരനുമായ ഡിഗോ വർഗ്ഗീസാണ് സഹോദരങ്ങളായ ഡിറ്റി വർഗ്ഗീസിനെയും 42, ഡയസ് വർഗ്ഗീസിനെയും വെട്ടിപ്പരിക്കേൽപ്പിച്ചത്.

മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡിഗോ വർഗ്ഗീസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡിറ്റിയും സഹോദരൻ ഡയസും  സുഹൃത്തിനോടൊന്നിച്ച് 5-ന് രാത്രി ചോയ്യങ്കോട് പോണ്ടിയിലെ വീട്ടിലെത്തിയത്.

അക്രമാസക്തനായ ഡിഗോ, ഡിറ്റിയുടെ സുഹൃത്തിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് അക്രമമുണ്ടായത്. ഡിറ്റി വർഗ്ഗീസിന്റെ ഇരുകൈകളിലും, ഇടത് ചെവിക്കും, സഹോദരന്റെ അക്രമത്തിൽ പരിക്കേറ്റു.

Read Previous

നീലേശ്വരത്ത് ഇങ്ങനെയൊക്കെയാണ്  ഭായ്..

Read Next

യുവാവ് ആസിഡ് കഴിച്ച് ജീവനൊടുക്കി