അമ്മ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് മകളുടെ പല്ല് നഷ്ടപ്പെട്ടു

സ്വന്തം ലേഖകൻ

മേൽപ്പറമ്പ്: മാതാവ് ഓടിച്ച കാർ മതിലിനിടിച്ച് മകളുടെ പല്ല് നഷ്ടപ്പെട്ടു പെരുമ്പള കോളിയടുക്കത്ത് 2022 ഡിസംബർ 22-ന് നടന്ന വാഹനാപകടത്തിലാണ് 19കാരിയുടെ പല്ലുകൾ നഷ്ടപ്പെട്ടത്. ചെർക്കള ബേവി  മഹലിലെ ഏ. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ പിഎം. അസൂറ ഓടിച്ച കെ.എൽ 14 എൻ 5335 നമ്പർ കാർ മതിലിനിടിച്ചാണ് മകൾ ആയിഷത്ത് ബുസൈന ബേവിയുടെ 19, പല്ലുകൾ നഷ്ടപ്പെട്ടത്. സംഭവത്തിൽ ആയിഷത്ത് ബുസൈന ബേവിയുടെ പരാതിയിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന മാതാവ് അസൂറയ്ക്കെതിരെ യാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്.

Read Previous

മടിക്കൈ കൂലോം റോഡിൽ മതിൽ തകർത്തു, കൈക്ക് കടിയേറ്റ സ്ത്രീ ആശുപത്രിയിൽ

Read Next

ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു