ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
നീലേശ്വരം: റോഡിന് വീതി കൂട്ടാൻ മടിക്കൈ കൂലോം റോഡിൽ നാട്ടുകാരിൽ ചിലർ റോഡരികിലുള്ള താമസക്കാരുടെ ചുറ്റുമതിൽ തകർത്തു. ജനുവരി മാസത്തിൽ കൂലോം റോഡ് വീതി കൂട്ടാൻ നാട്ടുകാരിൽ പലരും സ്ഥലം വിട്ടുകൊടുത്തിരുന്നു.
അതിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബിയുടെയും, സിപിഎം ഏസി മെമ്പർ ശശീന്ദ്രൻ മടിക്കൈയുടെയും പാർട്ടി എൽസി സിക്രട്ടറി വി. ബാലന്റെയും നേതൃത്വത്തിൽ ഒരു സംഘമാളുകൾ ജേസീബിയുമായെത്തി ഞായർ രാവിലെ പത്തുമണിയോടെ റോഡരികിലുള്ള വീട്ടുകാരുടെ ചുറ്റുമതിലുകൾ പൊളിച്ചു നീക്കിയത്.
സംഭവത്തിൽ കൈയ്ക്ക് കടിയേറ്റ കൂലോം റോഡിലെ ശുഭയെ 37, തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് എത്തി ശുഭയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവനം വ്യവസായ പാർക്കിലേക്ക് വലിയ ലോറികൾ വരാനും പോകാനുമുള്ള സൗകര്യത്തിനാണ് കൂലോം റോഡ് ജംഗ്ഷനിൽ നിന്ന് അരയി ഗുരുവനം കുന്നുവരെ റോഡ് വീതി കൂട്ടി വളവും തിരിവും നികത്തുന്നത്.
ജനുവരി മാസത്തിൽ ഈ റോഡ് വീതി കൂട്ടാൻ മതിൽ പൊളിച്ച് ചിലരെല്ലാം സ്ഥലം വിട്ടുകൊടുത്തിരുന്നു. ഇതിന് ശേഷം തങ്ങളുടെ ചുറ്റുമതിലുകൾ വീണ്ടും ഇന്നലെ തകർത്തതായി വീട്ടുകാർ ആരോപിച്ചു.