ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കുന്നുംകൈ: കുന്നുംകൈയിൽ കെട്ടിട ഉടമ വാടകക്കാരന്റെ സാധനങ്ങൾ കടത്തിക്കൊണ്ടുപോയി പുതിയ വാടകക്കാരന് കടമുറി കൈമാറിയത് കോടതിയുടെ ഇഞ്ചങ്ങ്ഷൻ ഉത്തരവ് നിലനിൽക്കുന്നതിനിടെ. വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈയിൽ പ്രവർത്തിച്ചിരുന്ന ബേക്കറിയിലെ സാധനങ്ങൾ ദിവസങ്ങൾക്ക് മുമ്പാണ് കെട്ടിട ഉടമയായ മടത്തേട്ടിൽ തോമസ് വാടകക്കാരനറിയാതെ മുറിയിൽ നിന്നും കടത്തിക്കൊണ്ടുപോയത്. കുന്നുംകൈ കപ്പാത്തിയിലെ ടി.ഒ. മാത്യുവിന്റെ മകൻ ടി.എം. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി ഒഴിപ്പിക്കാനാണ് കെട്ടിട ഉടമ ബേക്കറിക്കകത്തെ സാധനങ്ങൾ മുഴുവൻ മാറ്റിയത്.
പ്രസ്തുത സംഭവത്തിൽ ടി.എം. മാത്യുവിന്റെ പരാതിയിൽ കെട്ടിട ഉടമ മടത്തേട്ട് തോമസിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തിരുന്നു. കടമുറി ഒഴിയുന്നതിനെച്ചൊല്ലി കെട്ടിട ഉടമയും വാടകക്കാരനും തമ്മിൽ തർക്കം നടന്നിരുന്നു. മുറി ഒഴിപ്പിക്കാൻ കെട്ടിട ഉടമ ഭീഷണി പ്രയോഗിച്ചപ്പോൾ ടി. എം. മാത്യു കോടതിയിൽ പരാതി നൽകി.
പരാതിയിൽ ഹൊസ്ദുർഗ് കോടതി ഇഞ്ചങ്ങ്ഷൻ ഉത്തരവ് പുറപ്പെടുവിക്കുകയും പരിശോധനയ്ക്കായി കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ഇഞ്ചങ്ങ്ഷൻ ഉത്തരവ് നിലനിൽക്കുന്നതിനിടെയാണ് കെട്ടിട ഉടമ ബേക്കറിയിൽ നിന്നും വില പിടിപ്പുള്ള സാധനങ്ങൾ അപഹരിച്ച് മാറ്റി മറ്റൊരാൾക്ക് മുറി കൈമാറിയത്.
കെട്ടിട ഉടമയുടെ ഈ നടപടി കോടതയലക്ഷ്യമാണെന്നാണ് വിലയിരുത്തൽ. ബേക്കറിയിലെ ഉപകരണങ്ങൾ കൊണ്ടുപോയ സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് റജിസ്റ്റർ ചെയ്ത മോഷണക്കേസ്സിൽ പ്രതിയായ കെട്ടിട ഉടമ ഒളിവിലാണ്.